നിരവധി കേസുകളിലെ പ്രതിയായ യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍...

നിരവധി കേസുകളിലെ പ്രതിയായ യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍. ചിറയിന്‍കീഴ് മുടപുരം തെങ്ങുംവിള ഏലായ്ക്ക് സമീപത്താണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചിറയിന്‍കീഴ് തെക്കെ അരയത്തുരുത്തി ലക്ഷംവീട് കോളനിയില്‍ അജിത്തിന്റെ (കൊച്ചജിത്, 25) മൃതദേഹം കോളിച്ചിറ-മഞ്ചാടിമൂട് റോഡിലെ താബൂക്ക് കമ്പനിയോട് ചേര്‍ന്നുള്ള മുക്കോണി തോടിന്റെ നടവരമ്പില്‍ ഇന്നലെ രാവിലെ നാട്ടുകാരാണ് കണ്ടത്.
താമസസ്ഥലത്തു നിന്ന് നാലു കിലോമീറ്റര്‍ അകലെയായിരുന്നു മൃതദേഹം. തലയിലും കാലിലും ദേഹത്തും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്.ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള പകയാണ് കാരണമെന്നാണ് പ്രാഥമിക സൂചന.
അജിത്ത് നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങല്‍, ചിറയിന്‍കീഴ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് കോളിച്ചിറയ്ക്ക് സമീപം അജിത്തും ക്രിമിനല്‍ കേസ് പ്രതികളായ സംഘവുമായി ഏറ്റുമുട്ടിയിരുന്നു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























