വല്ലതും നടന്നാല്‍ മതിയായിരുന്നു... തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിന് ശേഷമുള്ള ആദ്യ യോഗത്തില്‍ തിരികെ വരാനാകുമെന്ന പ്രതീക്ഷ പങ്കിട്ട് യു.ഡി.എഫ് നേതാക്കള്‍; തന്നെ തോല്‍പ്പിച്ചതില്‍ വിട്ടുനിന്ന് ഷിബു ബേബിജോണ്‍; തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ വേണ്ടത്ര പരിഗണന കിട്ടാത്തതില്‍ പരിഭവം പറഞ്ഞ് ചെറു മുന്നണികള്‍

തെരഞ്ഞെടുപ്പിലേറ്റ വലിയ പരാജയത്തിലും പ്രതീക്ഷ കൈവിടരുതെന്ന് ഓര്‍മ്മപ്പെടുത്തി യുഡിഎഫ് നേതാക്കള്‍. യു.ഡി.എഫിന് ഭരണത്തില്‍ തിരിച്ചുവരാനാകുമെന്ന്, നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു ശേഷം ആദ്യമായി ചേര്‍ന്ന മുന്നണി ഏകോപനസമിതി യോഗത്തില്‍ നേതാക്കളുടെ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അതേ സമയം, തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ വേണ്ടത്ര പരിഗണന കിട്ടാത്തതില്‍ സി.എം.പി, ഫോര്‍വേഡ് ബ്ലോക്ക്, ജനതാദള്‍ യു എന്നീ ചെറു കക്ഷികള്‍ പരിഭവം പ്രകടിപ്പിച്ചു.
എല്‍.ഡി.എഫില്‍ ചെറുകക്ഷികള്‍ക്കും മന്ത്രിപദം നല്‍കുമ്പോള്‍ ഇവിടെ മത്സരിക്കാന്‍ ഒരു സീറ്റെങ്കിലും വേണ്ടതായിരുന്നുവെന്നും, സീറ്റ് കിട്ടിയാലും സ്ഥാനാര്‍ത്ഥിയാകുന്നയാള്‍ സ്വന്തം നിലയില്‍ ജയിക്കണമെന്നതാണ് അവസ്ഥയെന്നും സി.എം.പിയിലെ സി.പി. ജോണ്‍ പറഞ്ഞു. കോണ്‍ഗ്രസ് ശക്തമായാലാണ് മുന്നണിയും ശക്തമാകുകയെന്ന് ആര്‍.എസ്.പി ഓര്‍മ്മിപ്പിച്ചു.
സര്‍ക്കാര്‍ വിരുദ്ധ വികാരം പ്രകടമാകാത്ത വിധത്തില്‍ സര്‍ക്കാരിന്റെ ക്ഷേമാനുകൂല്യ വിതരണം ഫലവത്തായെന്ന് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാക്കി. പരാജയത്തിലും നമുക്കു കൈവന്ന 51ലക്ഷം വോട്ടുകള്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്നാണ് നോക്കേണ്ടതെന്നും ഹസന്‍ പറഞ്ഞു. പ്രതിപക്ഷനേതാവെന്ന നിലയിലെ രമേശിന്റെ പ്രവര്‍ത്തനത്തില്‍ എല്ലാവരും മതിപ്പു പ്രകടിപ്പിച്ചു.
സര്‍ക്കാര്‍ വിരുദ്ധവികാരമില്ലെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിട്ടും മനസിലാക്കാനായില്ലെന്ന് മുസ്ലിംലീഗ് നേതൃത്വം വിശദീകരിച്ചു. രമേശ് ഉയര്‍ത്തിക്കൊണ്ടുവന്ന വിമര്‍ശനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. തോറ്റ സീറ്റുകളെപ്പറ്റിയല്ല, ജയിച്ച സീറ്റുകളെപ്പറ്റിയാണ് പരിശോധന വേണ്ടതെന്ന് അനൂപ് ജേക്കബ് പറഞ്ഞു.
വി.ഡി. സതീശനെ മുന്നണി ചെയര്‍മാനായി നിശ്ചയിച്ച യോഗം, നിയമസഭാ സമ്മേളനത്തിനു ശേഷം ഒരു പൂര്‍ണദിവസത്തെ യോഗം ചേരാന്‍ തീരുമാനിച്ചു.
കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കുന്ന സര്‍ക്കാര്‍ നടപടിയെ യു.ഡി.എഫ് യോഗം അഭിനന്ദിച്ചു. കുടുംബനാഥന്മാര്‍ മരിച്ച നിര്‍ദ്ധന കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണം. കോവിഡ് ഭേദമായി ഒരാഴ്ച കഴിഞ്ഞ് മരിക്കുന്നതും കൊവിഡ് മരണമായി കണക്കാക്കണം. ലക്ഷദ്വീപിലേക്ക് യു.ഡി.എഫ് എം.പിമാരുടെ സംഘത്തെ അയയ്ക്കും. ഏകോപനത്തിന് എന്‍.കെ. പ്രേമചന്ദ്രനെ ചുമതലപ്പെടുത്തി.
അതേസമയം യു.ഡി.എഫ് യോഗത്തിന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആര്‍.എസ്.പി നേതാവ് ഷിബു ബേബിജോണും എത്തിയില്ല. കെ.പി.സി.സി അദ്ധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയുന്നതിനാല്‍ പങ്കെടുക്കില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചിരുന്നു. ചവറയിലെ തോല്‍വിയില്‍ പരിഭവിച്ചാണ് ഷിബുവിന്റെ വിട്ടുനില്‍ക്കല്‍.
അതേസമയം കേരളത്തിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനെത്തിയ അശോക് ചവാന്‍ സമിതിക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി. സമിതിയുടെ പ്രവര്‍ത്തനം വെറും പ്രഹസനമാണെന്നാണ് ഇരു ഗ്രൂപ്പുകളുടെയും ആരോപണം. തോല്‍വിയുടെ കാരണം എം.എല്‍.എമാരോടും എം.പിമാരോടും മാത്രം തിരക്കിയപ്പോള്‍ നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളെയും ഡി.സി.സി പ്രസിഡന്റുമാരെയും അവഗണിച്ചെന്നാണ് ആരോപണം. ഇത് ചൂണ്ടിക്കാട്ടി എ, ഐ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി.
തോറ്റ സ്ഥാനാര്‍ത്ഥികളുടെ പരാതി പോലും സമിതി കേട്ടില്ലെന്നാണ് ആക്ഷേപം. പുനഃസംഘടനയില്‍ ഹൈക്കമാന്‍ഡ് തീരുമാനം ഇതിനോടകം എടുത്തിട്ടുണ്ടെന്നും സമിതി പേരിന് മാത്രമാണെന്നുമാണ് നേതാക്കള്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha


























