കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ ഘട്ടംഘട്ടമായി ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി ഉത്തര്‍പ്രദേശും

കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ ഘട്ടംഘട്ടമായി ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശും.
കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ പഴം, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പകുതി ആളുകളുമായി ഹോട്ടലുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചേക്കും.
മാളുകള്‍ക്കും മറ്റും നിയന്ത്രണം തുടരും. രാത്രി കര്‍ഫ്യൂ തുടര്‍ന്നേക്കും. അതേസമയം കൊവി?ഡ് നി?യന്ത്രണവി?ധേയമായ ഡല്‍ഹി?യി?ല്‍ തിങ്കളാഴ്ച മുതല്‍ ഘട്ടംഘട്ടമായി അണ്‍ലോക്കിംഗ് നടപടികള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രഖ്യാപിച്ചു.
ഏപ്രില്‍ 19 മുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കൊവിഡ് നിയന്ത്രണ വിധേയമാണിവിടെ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.5ശതമാനമായി കുറഞ്ഞു.
https://www.facebook.com/Malayalivartha

























