ഷിബു ബേബി ജോണ്‍ ആര്‍.എസ്.പിയില്‍ നിന്ന് അവധിയെടുത്തു: അവധി വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, ആര്‍.എസ്.പി മുന്നണി മാറണമെന്ന് മുറവിളി

ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു. ആറ് മാസത്തേക്കാണ് അവധി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധിയെന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്. അതേസമയം പാര്‍ട്ടി നേതൃത്വത്തോടുള്ള പ്രതിഷേധമാണ് തീരുമാനത്തിന് പിന്നിലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.
നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള ആദ്യ യു.ഡി.എഫ് യോഗത്തില്‍ നിന്ന് ഷിബു ബേബി ജോണ്‍ വിട്ടു നിന്നിരുന്നു. പല ഘട്ടങ്ങളായി ഉന്നയിച്ച ആവശ്യങ്ങളില്‍ മതിയായ പരിഗണന നല്‍കാത്തതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് ഷിബു മാധ്യമങ്ങളോട് പറഞ്ഞത്.
ഘടകകക്ഷികളെ കോണ്‍ഗ്രസ് വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ല എന്ന ആക്ഷേപം നേരത്തെ ഷിബു ഉന്നയിച്ചിരുന്നു.സി.എം.പിക്കും ഫോര്‍വേഡ് ബ്ലോക്കിനും സീറ്റ് നല്‍കാതെ അപമാനിച്ചു.
തെരഞ്ഞെടുപ്പില്‍ താഴേ തട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ഘടകകക്ഷികള്‍ യു.ഡി.എഫ് യോഗത്തില്‍ ഉന്നയിച്ചത്.ഇടതു തരംഗം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. ജോസ് കെ. മാണിയും എല്‍.ജെ.ഡിയും മുന്നണി വിട്ടു പോയത് ക്ഷീണമായെന്നും യോഗം വിലയിരുത്തി.
https://www.facebook.com/Malayalivartha


























