സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുന്നതിൽ തീരുമാനം ഉടൻ; ഒരാഴ്ച കൂടി വേണമെന്ന് ആരോഗ്യവിദഗ്ദ്ധർ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരണോ വേണ്ടയോ എന്നതില്‍ ഇന്ന് തീരുമാനമാകും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ തുടരണമെന്ന അഭിപ്രായം ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ ഉന്നയിക്കുകയാണ്. എന്നാല്‍ ജനജീവിതം ദുസ്സഹമാകുന്നതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലക്കുകയാണ്.
ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയാലും കൂടുതല്‍ മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ചില കടകളും സ്ഥാപനങ്ങളും പ്രത്യേക ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കും. മൊബൈല്‍, ടെലിവിഷന്‍ റിപ്പയര്‍ കടകളും കണ്ണട കടകളും ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 മുതല്‍ തുടങ്ങുന്നതിനാല്‍ വിദ്യാര്‍ഥികളുടെ പഠന സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്ക് അനുമതി നല്‍കിയേക്കും. അടിസ്ഥാന, നിര്‍മാണ് മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി ലോക്ക്‌ഡൌണ്‍ നീട്ടാനാണ് സാധ്യത.
https://www.facebook.com/Malayalivartha


























