ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്‌ത സംഭവത്തില്‍ കെ കെ രമ എം എല്‍ എയ്‌ക്കെതിരെ നടപടിയില്ല; പുതിയ അംഗമായതിനാല്‍ കെ കെ രമയ്‌ക്കെതിരെ നടപടി എടുക്കേണ്ടതില്ലെന്ന് സ്‌പീക്കർ

സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയ സംഭവത്തില്‍ കെ കെ രമ എം എല്‍ എയ്‌ക്കെതിരെ നടപടിയില്ല. പുതിയ അംഗമായതിനാല്‍ കെ കെ രമയ്‌ക്കെതിരെ നടപടി എടുക്കേണ്ടതില്ലെന്ന് സ്‌പീക്കർ അറിയിച്ചു. ഇത് ചട്ടംലഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീകെര്‍ക്ക് അന്നു തന്നെ പരാതി ലഭിച്ചിരുന്നു.
എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ ബാഡ്ജുകളും മറ്റു ഹോള്‍ഡിങ്സുകളും ധരിക്കുന്നത് ചട്ടലംഘനമാണെങ്കിലും പുതിയ അംഗമായതിനാല്‍ നടപടിയെടുക്കേണ്ടതില്ലെന്നാണ് സ്പീകെറുടെ തീരുമാനം. വടകരയില്‍ നിന്ന് യുഡിഎഫ് പിന്തുണയോടെയാണ് രമ നിയമസഭയിലേക്ക് ജയിച്ചുകയറിയത്.
https://www.facebook.com/Malayalivartha



























