ദേശീയതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന ആരവത്തിന്റെ പ്രഭവ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷനാണ്: ബിജെപിയുടെ പരാജയ കണക്ക് നിരത്തി ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടുമ്പോള്‍ അതിനെതിരെ കണക്കുകള്‍ പങ്കുവെച്ച് വ്യക്തത വരുത്തി ജോണ്‍ ബ്രിട്ടാസ് എംപി. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് നില കുറഞ്ഞതായുള്ള കണക്കുകള്‍ നിരത്തിയാണ് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 2,13,214 വോട്ടുകളാണ് ലഭിച്ചതെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് 1,65,891 ആയി കുറഞ്ഞു. കോണ്‍ഗ്രസിന്റെ കാര്യമെടുത്താലും സമാന സാഹചര്യമാണെന്നാണ് ജോണ്‍ ബ്രിട്ടാസ് എംപി പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 1,84,727 വോട്ടുകളാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പരിശോധിച്ചാല്‍ 1,25,984 ആയി കുറഞ്ഞു. അതേസമയം ഇടതുപക്ഷത്തിന്റെ വോട്ട് നിലയില്‍ വര്‍ദ്ധനവുണ്ടായതായി ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1,29,048 വോട്ടുകള്‍ നേടിയ ഇടതുപക്ഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് 1,67,522മായി വര്‍ദ്ധിപ്പിച്ചു. മണ്ഡലം തിരിച്ചുള്ള കണക്കും ജോണ്‍ ബ്രിട്ടാസ് പുറത്തുവിട്ടിട്ടുണ്ട്.
കുറിപ്പിന്റെ പൂര്‍ണരൂപം
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായി എന്നതില്‍ തര്‍ക്കമില്ല. വിശദാംശങ്ങള്‍ പഠിച്ച് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ ദേശീയതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന ആരവത്തിന്റെ പ്രഭവ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂരും ഒരുപോലെ 'ബിജെപിയുടെ തിളക്കമാര്‍ന്ന വിജയത്തെ' കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. വോട്ടിംഗ് നില പരിശോധിക്കുമ്പോള്‍ ഉരുതിരിയുന്ന യഥാര്‍ത്ഥ ചിത്രം എന്താണ്?
ലോക്‌സഭ 2024, തദ്ദേശ തിരഞ്ഞെടുപ്പ് 2025 (തിരുവനന്തപുരം കോര്‍പ്പറേഷന്‍)
കിട്ടിയ വോട്ടുകള്‍ താരതമ്യം ചെയ്യുമ്പോള്‍
ബിജെപി: 2,13,2141,65,891 (വോട്ടുകള്‍ കുറഞ്ഞു)
കോണ്‍ഗ്രസ്: 1,84,7271,25,984 (കുത്തനെ ഇടിഞ്ഞു)
ഇടതുപക്ഷം: 1,29,0481,67,522 (വര്‍ധനവ്)
ഉള്ളടക്കവും യാഥാര്‍ത്ഥ്യവുമല്ല പ്രതീതിയാണ് പ്രസക്തം എന്ന കാലത്തില്‍ ആണല്ലോ നമ്മളൊക്കെ ജീവിക്കുന്നത്.
https://www.facebook.com/Malayalivartha



























