നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

നടന്‍ ദിലീപ് ശബരി മലയില്‍ ദര്‍ശനം നടത്തി. നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവുമിക്തനാക്കിയ ശേഷമുള്ള ആദ്യ ശബരിമല ദര്‍ശനമായിരുന്നു. പുലര്‍ച്ചയോടെ സാന്നിധാനത്ത് എത്തിയ ദിലീപ് ദര്‍ശനത്തിനു ശേഷം പ്രത്യേക വഴിപാടുകളും നടത്തി.10 മണിയോടെ വീണ്ടും ദര്‍ശനത്തിനായെത്തി.
കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ദിലീപ് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയത് വിവാദമായിരുന്നു. ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ ദര്‍ശനം നടത്തിയതില്‍ ഹൈക്കോടതി ഇടപെടുകയും ചെയ്തു. ഇതിനു ശേഷം ശബരിമയില്‍ സെലിബ്രിറ്റികള്‍ക്കുള്ള പൊലീസ് സുരക്ഷയില്‍ അയവു വരുത്തിയിരുന്നു.
https://www.facebook.com/Malayalivartha



























