മാക്കൂട്ടം ചുരം പാതയില്‍ സ്വകാര്യ ബസിനു തീപിടിച്ചു; യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി

വിരാജ്‌പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ സ്വകാര്യ ബസ് കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. വിരാജ് പേട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് യാത്രക്കാരില്ലാതെ വരികയായിരുന്നു ബസ്. തീപിടിച്ച ഉടന്‍ ജീവനക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ ആര്‍ക്കും പരുക്കില്ല. അഗ്‌നിരക്ഷാ സേന എത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബസ് പൂര്‍ണമായും കത്തി നശിച്ചു. അപകടത്തെ തുടര്‍ന്നു ചുരം റോഡില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
https://www.facebook.com/Malayalivartha


























