കൊല്ലത്ത് ആശുപത്രിയുടെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടി കോവിഡ് രോഗി ആത്മഹത്യ ചെയ്തു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കൊല്ലത്ത് ആശുപത്രിയുടെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടിയ കോവിഡ് രോഗി മരിച്ചു. പനയം സ്വദേശി രംഗന്‍ എന്നയാളാണ് മരിച്ചത്. 72 വയസായിരുന്നു. കടവൂരിലെ സ്വകാര്യ ആശുപത്രിയുടെ മുകളില്‍ നിന്നാണ് രംഗന്‍ താഴേയ്ക്ക് ചാടിയത്. കോവിഡിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇയാള്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രിയുടെ മുകളില്‍ നിന്നും ചാടിയത്. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























