വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ് പോസിറ്റീവ്

വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞദിവസം നിമയമസഭ സമ്മേളനത്തിൽ പി രാജീവ് പങ്കെടുത്തിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ടാണ് സംസ്ഥാനത്ത് നിയമസഭ സമ്മേളനം നടക്കുന്നത്. കളമശ്ശേരിയിൽ നിന്നുള്ള നിയമസഭാ അംഗമാണ് പി രാജീവ്.
അതേസമയം സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെുടുത്താൻ തുടങ്ങിയിട്ടുണ്ട്. ഇന്നലെ 12,300 പേർക്ക് മാത്രമായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. 89,345 സാമ്പിളുകളായിരുന്നു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്...
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 174 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8815 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,867 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,06,982 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,10,385 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
https://www.facebook.com/Malayalivartha


























