Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!


വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ.... തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്.... ശിക്ഷ പിന്നീട് വിധിക്കും... കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി..


ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം


ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...


ജെസ്ന കേസ്: തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി...പിതാവിന്റെ നീക്കങ്ങൾ വിജയിച്ചു...തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്...

ഷിബു ബേബി ജോണുമായി സി പി എമ്മിന്റെ രഹസ്യചര്‍ച്ച: ബേബി ജോണിന്റെ മകനും ആര്‍. എസ് പി നേതാവുമായ ഷിബു ബേബി ജോണുമായി സി പി എമ്മിലെ ഉന്നത നേതാക്കള്‍ ചര്‍ച്ച നടത്തിയതായി സൂചന

02 JUNE 2021 10:50 AM IST
മലയാളി വാര്‍ത്ത

ബേബി ജോണിന്റെ മകനും ആര്‍. എസ് പി നേതാവുമായ ഷിബു ബേബി ജോണുമായി സി പി എമ്മിലെ ഉന്നത നേതാക്കള്‍ ചര്‍ച്ച നടത്തിയതായി സൂചന.

എന്‍.കെ. പ്രേമചന്ദ്രനെയും കൂട്ടി ഇടതുമുന്നണിയിലെത്തിയാല്‍ വലിയ സ്ഥാനങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.എന്നാല്‍ ഷിബു ബേബി ജോണിന്റെ നീക്കങ്ങളോട് പ്രേമചന്ദ്രന്‍ അനുകൂലമായല്ല പ്രതികരിച്ചത്.

 



മുന്നണി മാറിയേ തീരൂ എന്നാണ് ആര്‍എസ്പി നേതൃത്വം പറയുന്നത്. യുഡിഎഫില്‍ തുടരുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിന് ദോഷം ചെയ്യുമെന്ന തീരുമാനത്തിലാണ് ഒരു വലിയ വിഭാഗം നേതാക്കളും പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നത്.

എന്നാല്‍ പ്രേമചന്ദ്രന്റെനേതൃത്വത്തില്‍ ആര്‍എസ്പിക്ക് അകത്ത് ഉള്‍പ്പോരും കനക്കുകയാണ്. ഇടതുമുന്നണിയുമായി സഹകരണത്തിന് എന്‍കെ പ്രേമചന്ദ്രന്‍ അടക്കമുള്ള ഒരു വിഭാഗം താല്‍പര്യം പ്രകടിപ്പിക്കാത്തതിന് കാരണം പിണറായിയോടുള്ള പ്രേമചന്ദ്രന്റെ വിയോജിപ്പാണ്.

 



ഇടതുമുന്നണി വിട്ടതില്‍ ആര്‍ എസ് പി നേതാക്കള്‍ പ്രേമചന്ദ്രനെ കുറ്റപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ രൂക്ഷമായാണ് പ്രേമചന്ദ്രന്‍ പ്രതികരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് യുഡിഎഫ് വിടണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമായത്. എല്‍ഡിഎഫ് വിട്ട് വന്ന ശേഷം ഒരംഗത്തെ പോലും നിയമസഭയിലെത്തിക്കാന്‍ ആര്‍എസ്പിക്ക് കഴിഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും പ്രാതിനിധ്യം നാമമാത്രം. ശക്തി കേന്ദ്രമായ ചവറയില്‍ പോലും ഇത്തവണ തോറ്റു. എന്നാല്‍ ആര്‍എസ്പിയില്‍ നടക്കുന്ന ചര്‍ച്ചകളോട് കരുതലോടെയാണ് സിപിഎം പ്രതികരണം. അവര്‍ക്ക് താത്പര്യം പ്രേമചന്ദ്രനെയാണ്.ഷിബു ബേബി ജോണിനോടും എതിര്‍പ്പില്ല.കെ. എം. മാണിയുടെ മകന്‍ ഇടതുമുന്നണിയിലെത്തിയതു പോലെ ബേബി ജോണിന്റെ മകനെയും ഇടതുമുന്നണിയിലെത്തിക്കുകയാണ് ലക്ഷ്യം.

 



ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് വ്യക്തമാക്കുകയും ചെയ്യുന്നു. ഉചിത സമയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് ഷിബു ബേബി ജോണടക്കം നേതാക്കള്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തത് ഇതിന് വേണ്ടിയാണ്.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും മുന്നണിമാറ്റം ചില നേതാക്കള്‍ ആവശ്യപ്പെട്ടു. തോറ്റയുടന്‍ മുന്നണിവിടുന്നത് രാഷ്ട്രീയമര്യാദയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉചിതസമയത്ത് തീരുമാനമെടുക്കുമെന്ന് എ എ അസീസ് പറഞ്ഞത്. എന്നാല്‍ വരും ദിവസങ്ങളില്‍ ഷിബു ബേബി ജോണിനെ മുന്നില്‍ നിര്‍ത്തി സി പി എം ചര്‍ച്ചകള്‍ തുടരും.

 



ജില്ലാകമ്മിറ്റിയംഗങ്ങളും മണ്ഡലം ഭാരവാഹികളുമടക്കം നേതൃനിരയിലുള്ള 500 ഓളം നേതാക്കള്‍ പങ്കെടുക്കുന്ന വിപുലയോഗം ഓഗസ്റ്റ് 9ന് കൊല്ലത്ത് വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്ലീനറി സമ്മേളനത്തിന് സമാനമായ യോഗം വിളിച്ച് ചേര്‍ക്കുന്നത് വഴി മുന്നണിമാറ്റ വിഷയം വിപുലമായ പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ചയാക്കാനുള്ള നീക്കമാണ് സംസ്ഥാന സെക്രട്ടറിയടക്കം ഒരു വിഭാഗം നേതാക്കള്‍ നടത്തുന്നത്. സിപിഎമ്മിന്റെ പേരെടുത്ത് പറഞ്ഞ് പത്രസമ്മേളനത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചത് തന്റെ സി പി എം വിരോധം വ്യക്തമാക്കാന്‍ വേണ്ടിയാണ്.

ഒരു രാഷ്ട്രീയകാരണം പറഞ്ഞ് പാര്‍ട്ടിയെ എല്‍ഡിഎഫിലെത്തിക്കാന്‍ ഒരു വിഭാഗവും യുഡിഎഫില്‍ തുടരുന്നതാണ് നല്ലതെന്ന അഭിപ്രായത്തില്‍ പ്രേമചന്ദ്രനും ഉറച്ച് നില്‍ക്കുമ്പോള്‍ ഈ വിഷയം പാര്‍ട്ടിക്കകത്ത് വലിയൊരു തര്‍ക്കത്തിലേക്ക് പോകാനാണ് സാധ്യത. സിപിഎമ്മും സിപിഐയുമൊക്കെ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ ആര്‍എസ്പിയുടെ മുന്നണി പ്രവേശം വരും ദിവസങ്ങളില്‍ സജീവചര്‍ച്ചയുമാകും

 



ഷിബു ബേബി ജോണിന്റെ നീക്കങ്ങളില്‍ പ്രേമചന്ദ്രന് കടുത്ത അമര്‍ഷമാണുള്ളത്. ചവറയില്‍ ജയിക്കണമെങ്കില്‍ ഇടതു മുന്നണി വേണമെന്നാണ് ഷിബുവിന്റെ ആവശ്യം. എന്നാല്‍ പ്രേമചന്ദ്രന് ജയിക്കാന്‍ ഇടതുമുന്നണിയുടെ ആവശ്യമില്ല.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടല്‍ മുറിയില്‍ കണ്ട ഭാര്യയെയും സുഹൃത്തുക്കളെയും പഞ്ഞിക്കിട്ട് ഭര്‍ത്താവ്  (1 hour ago)

ജസ്നയെ കാണാതായ സംഭവത്തില്‍ രണ്ടുപേരെയാണ് സംശയമെന്ന് പിതാവ് ജയിംസ്  (1 hour ago)

ഡോ. വന്ദനാദാസ് എന്നും വേദനിക്കുന്ന ഓര്‍മയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്  (1 hour ago)

വിവാഹ നിശ്ചയത്തില്‍ നിന്ന് പിന്മാറിയ 16-കാരിയെ പ്രതിശ്രുത വരന്‍ കൊലപ്പെടുത്തി  (2 hours ago)

വിഷ്ണുപ്രിയയുടെ കൊലപാതകം...പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി  (2 hours ago)

മാലിദ്വീപില്‍ നിന്ന് എല്ലാ സൈനികരെയും ഇന്ത്യ പിന്‍വലിച്ചു  (2 hours ago)

ജസ്‌ന തിരോധാന കേസ്... പിതാവ് ജെയിംസ് നല്‍കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു  (2 hours ago)

വേനൽച്ചൂട്: തൊഴിൽവകുപ്പ് പരിശോധന തുടരുന്നു  (5 hours ago)

സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും - മുഖ്യമന്ത്രി  (5 hours ago)

കെജരിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു; സംഘപരിവാറിൻ്റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് വി.ഡി. സതീശൻ  (5 hours ago)

വോട്ടെണ്ണൽ ദിവസം കെജ്രിവാൾ വീണ്ടും അകത്ത് പോകും! കെണിയൊരുക്കി ED  (5 hours ago)

പാക്കിനെ ബഹുമാനിക്കണം... അണുബോംബ് ഇടുമെന്ന് മണിശങ്കർ അയ്യരുടെ ഭീഷണി  (5 hours ago)

കേരളത്തിൽ വരും ദിവസം കൊടും മഴ! ഒപ്പം യെല്ലോ അലർട്ട്.. ചൂടിന് ആശ്വാസമായി മഴ വരുന്നു  (5 hours ago)

യദു കസ്റ്റഡിയിൽ... മെമ്മറി കാർഡ് ഒളിപ്പിച്ചത് സഖാവായ ബസ് കണ്ടക്ടർ? നിർണായക CCTV ദൃശ്യം...  (5 hours ago)

കെജ്രിവാൾ പുറത്ത്! നെടുവീർപ്പിട്ട് പിണറായി... കഷ്ടിച്ച് രക്ഷപെട്ടതിങ്ങനെ! തലയിൽ കൈ വച്ച് മോദി.. ഇ.ഡിക്ക് വൻ തിരിച്ചടി  (5 hours ago)

Malayali Vartha Recommends