Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!


വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ.... തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്.... ശിക്ഷ പിന്നീട് വിധിക്കും... കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി..


ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം


ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...


ജെസ്ന കേസ്: തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി...പിതാവിന്റെ നീക്കങ്ങൾ വിജയിച്ചു...തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്...

രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ രഹസ്യാത്മകത ഉറപ്പുവരുത്തുന്നതിന് ചട്ടത്തില്‍ ഭേദഗതി.... രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നോ സുരക്ഷാ സ്ഥാപനങ്ങളില്‍ നിന്നോ വിരമിച്ച ഉദ്യോഗസ്ഥരുടെ അനുഭവക്കുറിപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

02 JUNE 2021 01:49 PM IST
മലയാളി വാര്‍ത്ത

രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ രഹസ്യാത്മകത ഉറപ്പുവരുത്തുന്നതിന് ചട്ടത്തില്‍ ഭേദഗതി.... രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നോ സുരക്ഷാ സ്ഥാപനങ്ങളില്‍ നിന്നോ വിരമിച്ച ഉദ്യോഗസ്ഥരുടെ അനുഭവക്കുറിപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി .

ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് മുമ്പായി പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്ന് നേരത്തെ അനുമതി നേടിയിരിക്കണമെന്ന നിര്‍ബന്ധിത വ്യവസ്ഥയോടെ പെന്‍ഷന്‍ ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ഭേദഗതി വരുത്തി.

 




രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലും സുരക്ഷാ വിഭാഗത്തിലും സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക ജീവിതാനുഭവങ്ങള്‍ പുസ്തക രൂപത്തിലും മറ്റും പ്രസിദ്ധീകരിച്ചത് മുന്‍നിര്‍ത്തിയാണ് ചട്ടങ്ങളില്‍ മാറ്റംവരുത്താന്‍ കേന്ദസര്‍ക്കാര്‍ തീരുമാനിച്ചത്.

പുതുക്കിയ ചട്ടമനുസരിച്ച് രാജ്യത്തിന്റെ സുരക്ഷാ/രഹസ്യാന്വേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഏതു തരത്തിലുള്ള വിവരമോ മറ്റു സംഗതികളോ പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി കാര്യക്ഷമവും സൂക്ഷ്മവുമായ പരിശോധനയ്ക്ക് വിധേയമാക്കുകയും യോഗ്യമായ കേന്ദ്രത്തില്‍ നിന്ന് അനുമതി നേടേണ്ടതുമാണ്.

 



പ്രസ്തുത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തന്റെ അറിവില്‍ പെടുന്ന കാര്യങ്ങള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ സേവനകാലത്തോ വിരമിച്ച ശേഷമോ ഒരു തരത്തിലും പ്രസിദ്ധപ്പെടുത്തില്ലെന്ന സത്യവാങ് മൂലം ഉദ്യോഗസ്ഥര്‍ നല്‍കണമെന്നാണ് 1972 ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് (പെന്‍ഷന്‍)ചട്ടത്തിന്റെ റൂള്‍ 8 വ്യവസ്ഥ ചെയ്യുന്നത്.


വ്യവസ്ഥയില്‍ പിഴവ് വരുത്തുന്ന വിരമിച്ച ഉദ്യോഗസ്ഥന്റെ പെന്‍ഷന്‍ മൊത്തമായോ ഭാഗികമായോ തടഞ്ഞുവെക്കാനും പിന്‍വലിക്കാനും പുതുക്കിയ ചട്ടം വ്യവസ്ഥ ചെയ്യുന്നു. വ്യവസ്ഥ ലംഘിക്കുന്ന പക്ഷം അതിന്റെ പൂര്‍ണ ഉത്തരവാദിത്വവും ബാധ്യതയും ഉദ്യോഗസ്ഥരില്‍ നിക്ഷിപ്തമായിരിക്കും.

 



പെരുമാറ്റചട്ടം, പെന്‍ഷന്‍ ചട്ടം, ഔദ്യോഗികരഹസ്യങ്ങളോ രാജ്യസുരക്ഷയുമായോ ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നിയമങ്ങള്‍, ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ (റെസ്ട്രിക്ഷന്‍ ഓഫ് റൈറ്റ്സ്) ആക്ട്(1985) എന്നിവ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിന് നടപടി സ്വീകരിക്കാനുമാവും.

രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ രഹസ്യാത്മകത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ചട്ടത്തില്‍ ഭേദഗതി വരുത്തിയിട്ടുള്ളതെന്നാണ് ഔദ്യോഗികമായുള്ള വിശദീകരണം.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്‌ന തിരോധാന കേസ്... പിതാവ് ജെയിംസ് നല്‍കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു  (1 minute ago)

വേനൽച്ചൂട്: തൊഴിൽവകുപ്പ് പരിശോധന തുടരുന്നു  (2 hours ago)

സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും - മുഖ്യമന്ത്രി  (2 hours ago)

കെജരിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു; സംഘപരിവാറിൻ്റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് വി.ഡി. സതീശൻ  (2 hours ago)

വോട്ടെണ്ണൽ ദിവസം കെജ്രിവാൾ വീണ്ടും അകത്ത് പോകും! കെണിയൊരുക്കി ED  (2 hours ago)

പാക്കിനെ ബഹുമാനിക്കണം... അണുബോംബ് ഇടുമെന്ന് മണിശങ്കർ അയ്യരുടെ ഭീഷണി  (2 hours ago)

കേരളത്തിൽ വരും ദിവസം കൊടും മഴ! ഒപ്പം യെല്ലോ അലർട്ട്.. ചൂടിന് ആശ്വാസമായി മഴ വരുന്നു  (3 hours ago)

യദു കസ്റ്റഡിയിൽ... മെമ്മറി കാർഡ് ഒളിപ്പിച്ചത് സഖാവായ ബസ് കണ്ടക്ടർ? നിർണായക CCTV ദൃശ്യം...  (3 hours ago)

കെജ്രിവാൾ പുറത്ത്! നെടുവീർപ്പിട്ട് പിണറായി... കഷ്ടിച്ച് രക്ഷപെട്ടതിങ്ങനെ! തലയിൽ കൈ വച്ച് മോദി.. ഇ.ഡിക്ക് വൻ തിരിച്ചടി  (3 hours ago)

തൃശ്ശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍  (3 hours ago)

വനിതാ ഗുസ്തി താരത്തെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ കുറ്റം ചുമത്താന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി  (3 hours ago)

വ്യാജ വീഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍  (4 hours ago)

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്; കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക; ഇന്ന് മുതൽ 12 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റ  (4 hours ago)

പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പണം കൊണ്ടു പോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച കെപി  (4 hours ago)

ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവ്വിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ  (5 hours ago)

Malayali Vartha Recommends