സിബിഎസ്ഇ സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ആവശ്യമെങ്കില്‍ തിരുത്താമെന്നു സുപ്രീംകോടതി

സിബിഎസ്ഇ സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ആവശ്യമെങ്കില്‍ തിരുത്താമെന്നു സുപ്രീംകോടതി. സ്‌കൂള്‍ റിക്കാര്‍ഡുകളിലുള്ള വിവരങ്ങളില്‍ മാറ്റം വരുത്താതെ സിബിഎസ്ഇ സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തല്‍ നടത്താന്‍ കഴിയില്ലെന്ന വാദം തള്ളിക്കൊണ്ടാണ് ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
ഇതിനായി സ്‌കൂള്‍ റിക്കാര്‍ഡുകളില്‍ മാറ്റം വരുത്താന്‍ കഴിയാത്തവര്‍ക്ക് അപേക്ഷകന്റെ സത്യവാങ്മൂലം വാങ്ങിയതിനു ശേഷം സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തി നല്‍കാവുന്നതാണെന്നു കോടതി ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച സിബിഎസ്ഇ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha