ദിവസത്തിന്റെ തുടക്കത്തിൽ എല്ലാ കാര്യങ്ങളിലും തടസ്സം ഉണ്ടാകുമെങ്കിലും മദ്ധ്യാഹ്നം മുതൽ കാര്യങ്ങൾ അനുകൂലമായി മാറുകയും വിജയം

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ എല്ലാ കാര്യങ്ങളിലും തടസ്സം ഉണ്ടാകുമെങ്കിലും മദ്ധ്യാഹ്നം മുതൽ കാര്യങ്ങൾ അനുകൂലമായി മാറുകയും വിജയം കൈവരിക്കുകയും ചെയ്യും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും കലഹമോ അഭിപ്രായ വ്യത്യാസമോ ഇന്ന് ഉണ്ടാവാം. തൊഴിൽ തടസ്സം, അപമാനം, ധന ക്ലേശം, രോഗാദി ദുരിതം എന്നിവ ഇന്ന് ഉണ്ടാകും. ജാഗ്രത പാലിക്കുക.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ മനശാന്തി, തൊഴിൽ വിജയം ഉണ്ടാവും. മദ്ധ്യാഹ്നം മുതൽ നേത്ര രോഗം, യാത്ര ദുരിതം എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കുടുംബ സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ആരോഗ്യ വർദ്ധനവ്, കുടുംബത്തിൽ മനസമാധാനവും സന്തോഷവും ഉണ്ടാവുന്ന അനുഭവങ്ങൾ എന്നിവ ഇന്ന് വന്നുചേരും. മികച്ച ദിനം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ തൊഴിൽ ക്ലേശം, മാനസിക ബുദ്ധിമുട്ട് ഉണ്ടാവും. എന്നാൽ മദ്ധ്യാഹ്നം മുതൽ മനസ്സന്തോഷം, ധനലാഭം എന്നിവ ഉണ്ടാവും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ശരീര ശോഷണം, ആരോഗ്യ കുറവ്, രോഗാദി ദുരിതങ്ങൾ അലട്ടുക, മന ശാന്തികുറവ്, എവിടെയും തടസ്സങ്ങൾ, അപമാനം, ഉദരരോഗം എന്നിവ ഇന്ന് അലട്ടും. വളരെ ശ്രദ്ധയോടെ ഇരിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ ഭക്ഷണ സുഖം, എവിടെയും മാന്യത എന്നിവ ലഭിക്കും. എന്നാൽ മദ്ധ്യാഹ്നം മുതൽ അപമാനം, ഉദരരോഗം എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ പകുതിയിൽ സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, ശത്രുഭയം ഉണ്ടാകും. മദ്ധ്യാഹ്നം മുതൽ മനഃസുഖം ഉണ്ടാവും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ ശത്രുനാശം, ഭക്ഷണസുഖം എന്നിവ അനുഭവപ്പെടുമെങ്കിലും മദ്ധ്യാഹ്നം മുതൽ ഉദര പ്രശ്നം ഉടലെടുക്കും. ആഹാരത്തിൽ ശ്രദ്ധ വേണം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. മദ്ധ്യാഹ്നം മുതൽ രോഗ ശാന്തി ഉണ്ടാവും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ തൊഴിൽ വിജയം ഉണ്ടാകും. മദ്ധ്യാഹ്നം മുതൽ അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി ദുർപ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): നല്ല സുഹൃത്തുക്കളേ ലഭിക്കുക, കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, സാമ്പത്തിക പുരോഗതി, ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ബന്ധുജന സമാഗമം എന്നിവ ഇന്ന് ഉണ്ടാകും.
https://www.facebook.com/Malayalivartha
























