അന്വേഷണം എന്താകുമോ എന്തോ? കുഴൽപ്പണ അന്വേഷണ സംഘത്തിൽ അദ്യശ്യ സാന്നിധ്യം അന്തം വിട്ട് പോലീസ്

പിണറായിയുടെ പോലീസില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസ് അനുഭാവികള്‍ കൊടക്കര കുഴല്‍പ്പണ കവര്‍ച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ ആരോപണവിധേയര്‍ക്ക് ചോര്‍ത്തി നല്‍കുന്നതായി പോലീസിലെ ഉന്നതര്‍ക്ക് സംശയം.
പോലീസ് കൃത്യമായി ശേഖരിച്ച ചില വിവരങ്ങള്‍ കുറ്റവാളികള്‍ അറിഞ്ഞതോടെയാണ് പോലീസ് ഉന്നതര്‍ക്ക് സംശയം തോന്നിയത്. പ്രസ്തുത വിവരങ്ങള്‍ പുറത്തുപോകാതിരുന്നെങ്കില്‍ കോടി കണക്കിന് രൂപയുടെ പണം ഇതിനകം കണ്ടെത്താന്‍ കഴിയുമായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. പണം കണ്ടെത്തിയാല്‍ മാത്രമേ കോടതിയിലെത്തുമ്പോള്‍ കേസ് തെളിയിക്കാന്‍ കഴിയൂ.
ചോര്‍ച്ച കണ്ടെത്താന്‍ വൈകി പോയി എന്നാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇനി അന്വേഷണ സംഘത്തില്‍ സമഗ്രമായ അഴിച്ചു പണി മാത്രമാണ് അഭികാമ്യം. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ ബാഹ്യ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് ആധുനികമായ മാര്‍ഗ്ഗങ്ങളും പോലീസ് തേടിയിട്ടുണ്ട്.
കൊടകരയില്‍ മൂന്നരക്കോടിയുടെ കുഴല്‍പ്പണം തട്ടിക്കൊണ്ടുപോയ ഉടനെ പണം കടത്തിയിരുന്ന വാഹനത്തിലുണ്ടായിരുന്ന ധര്‍മരാജന്‍ ഫോണില്‍ ബന്ധപ്പെട്ടവരില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുണ്ടെന്ന പ്രധാനപ്പെട്ട വിവരമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ബി.ജെ.പി. സംസ്ഥാന, ജില്ലാ നേതാക്കളായ ആറുപേരും ആദ്യത്തെ ഫോണ്‍ വിളിയില്‍ ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പണം പോയി അരമണിക്കൂറിനുള്ളില്‍ ധര്‍മരാജന്‍ ഇവരെയെല്ലാം ബന്ധപ്പെട്ടതായാണ് ഫോണ്‍വിളി രേഖകളില്‍നിന്നു കണ്ടെത്തിയത്. ഇതില്‍ ഇവരെക്കൂടാതെ സുരേന്ദ്രന്റെ മകനുമുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ആര്‍.എസ്.എസ്. സംസ്ഥാന പ്രാന്ത കാര്യവാഹക് പി.എന്‍. ഈശ്വരനോട് അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി. ഉത്തരമേഖലാ സെക്രട്ടറി കെ.പി. സുരേഷിനെയും ചോദ്യംചെയ്യും. തൃശ്ശൂരില്‍ ആറുകോടിയിലേറെ രൂപയെത്തിയെന്നാണ് നിഗമനം. അത് പലയിടത്തേക്കു കൊണ്ടുപോയി എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കുകയാണു ലക്ഷ്യം. എത്ര കോടി കേരളത്തിലെത്തി എന്നത് സംബന്ധിച്ച വിവരങ്ങള്‍ തത്കാലം പോലീസ് തേടുന്നില്ല. അത് എന്തു കൊണ്ടാണെന്നറിയില്ല.
മൂന്നരക്കോടിയില്‍ രണ്ടേകാല്‍ കോടി കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ് പോലീസ്. ഒന്നേകാല്‍ കോടി മാത്രമാണ് പ്രതികളില്‍നിന്ന് ഇതുവരെ കണ്ടെത്താനായത്. ബാക്കി തുകകൂടി കണ്ടെത്തിയാല്‍ മാത്രമേ കേസില്‍ ബി.ജെ.പി. ബന്ധങ്ങള്‍ തെളിയിക്കാനാകൂ. പണം കണ്ടെത്താന്‍ പ്രത്യേക സംഘം കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
അന്വേഷണ സംഘത്തില്‍ ഇപ്പോഴുള്ളവരെ മാറ്റി പുതിയ ആളുകളെ നിയമിച്ച ശേഷം തിരച്ചില്‍ തുടരാമെന്നാണ് പോലീസ് കരുതുന്നത്. ആവശ്യാനുസരണം തെളിവ് ശേഖരിക്കാനായില്ലെങ്കില്‍ കോടതിയില്‍ കേസ് പാളുമെന്ന വിലയിരുത്തല്‍ അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്.
ധര്‍മ്മരാജനെ തന്നെ പണം കടത്താന്‍ കടത്തുകാര്‍ നിയോഗിച്ചതിന് പിന്നില്‍ വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. ഇയാള്‍ സ്പിരിറ്റ് കടത്തുകേസില്‍ 70 ദിവസം ജയിലില്‍ കിടന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാന പോലീസ് മേധാവിയുടെ കോര്‍ട്ടിലാണ് അന്വേഷണ സംഘത്തെ മാറ്റുന്ന ഫയല്‍ ഇപ്പോഴുള്ളത്. അതില്‍ അദ്ദേഹം എന്ത് തീരുമാനമെടുക്കുമെന്നാണ് അറിയേണ്ടത്.
"
https://www.facebook.com/Malayalivartha