'കേന്ദ്രം കേരളത്തിന്റെ അടുത്ത് കൂടുതല്‍ പഠിക്കാന്‍ വേണ്ടി ട്യൂഷന് ചേര്‍ന്നു.നീതിയും സത്യവും സുപ്രിം കോടതിയും ഉറക്കെ പറഞ്ഞു...' കുറിപ്പുമായി ഹരീഷ് പേരടി

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ച സുപ്രധാനമായ തീരുമാനം അറിയിച്ചിരുന്നത്. ജൂണ്‍ 21 മുതല്‍ വാക്സിന്‍ വിതരണം ആരംഭിക്കുന്നതാണ്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്സിനുകള്‍ ഉള്‍പ്പെടെ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിക്കുകയുണ്ടായി.
വാക്സിനുകള്‍ കേന്ദ്രം കമ്പനികളില്‍ നിന്നും വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. ഇപ്പോഴിതാ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചതില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്.
കേന്ദ്രം കേരളത്തില്‍ ട്യൂഷന് ചേര്‍ന്ന് പഠിച്ചതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാനായതെന്നാണ് ഹരീഷ് പറയുന്നത്. ഇത്തരത്തില്‍ ഇനിയും കേരളം രാജ്യത്തെ ജനങ്ങളെ നേര്‍വഴി കാണിക്കുമെന്നും താരം ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സഖാക്കളെ ഇതാണ് യഥാര്‍ത്ഥ വിജയദിനം..കേന്ദ്രം കേരളത്തിന്റെ അടുത്ത് കൂടുതല്‍ പഠിക്കാന്‍ വേണ്ടി ട്യൂഷന് ചേര്‍ന്നു.നീതിയും സത്യവും സുപ്രിം കോടതിയും ഉറക്കെ പറഞ്ഞു..
അങ്ങിനെ കേന്ദ്രം വാക്‌സിന്‍ സൗജന്യമാക്കാന്‍ തീരുമാനിച്ചു.ട്യൂഷന്‍ ഫീസില്ലാതെ കേരളം ഇനിയും രാജ്യത്തെ ജനങ്ങളെ നേര്‍വഴി കാണിക്കും.മുന്ന് വര്‍ഷത്തിനപ്പുറം കേരളം രാജ്യത്തിന് ഒരു പ്രധാനമന്ത്രിയെ കൊടുക്കും എന്ന് എനിക്കുറപ്പുണ്ട്.ലാല്‍സലാം.
https://www.facebook.com/Malayalivartha