കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ ആരംഭിക്കുമെന്നു സൂചന: അന്തിമ തീരുമാനമായില്ല

കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ യാത്രക്കാർ കൂടുതൽ ഉള്ള റൂട്ടുകളിൽ മാത്രമേ സർവീസ് ഉണ്ടാകൂ . ഇരുന്നുമാത്രം യാത്ര ചെയ്യാനാണ് അനുമതി. യാത്രക്കാർക്ക് ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും
ഇന്നലത്തെ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി ദീർഘദൂരനടപടികൾ ആരംഭിക്കാൻ ആലോചിച്ചിട്ടുള്ളത്. ഏതൊക്കെ ക്കെ സ്ഥലങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത് എന്ന് സംബന്ധിച്ച് ചാർട്ട് തയ്യാറാക്കി വരികയാണെന്ന് സിഎംഡി ബിജുപ്രഭാകർ പറഞ്ഞു.
എന്നാൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതായി പരാതി ഉണ്ടായിട്ടുണ്ട്.. ഇതിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ ചീഫ് സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായാൽ സർവീസ് നാളെ മുതൽ നടത്താനുള്ള തീരുമാനം കെഎസ്ആർടിസി പുനഃപരിശോധിക്കുമെന്നും അറിയിച്ചു..
സർവീസുകൾ ആരംഭിക്കുന്നതിനോട് ആരോഗ്യ വകുപ്പിന് കടുത്ത എതിർപ്പാണ്. ദീർഘ ദൂര യാത്രകൾ ആരംഭിക്കുന്നതോടെ സമൂഹ വ്യാപനം വർധിക്കാനുള്ള സാധ്യതയാണ് ആരോഗ്യ വകുപ്പ് ചൂണ്ടി കാണിക്കുന്നത് . സർവീസ് ഉടനെ ആരംഭിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രിയോടും, കെ.എസ്.ആർ.ടി.സി സിഎംഡിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha