കെ സുധാകരനെ കെ പി സി സി പ്രസിഡന്റാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നറിഞ്ഞതോടെ തീരുമാനം നെഞ്ചിലേറ്റാനൊരുങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

താരിഖ് അന്‍വര്‍ സംസ്ഥാന നേതാക്കളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷ പിന്തുണ സുധാകരന്... ഔദ്യോഗിക പ്രഖ്യാപനം ഉടന്‍. അവസാനനിമിഷം അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ കെ. സുധാകരന്‍ പ്രസിഡന്റാകാനാണ് എല്ലാ സാധ്യതയും.
കേരളത്തിലെ നേതാക്കളില്‍നിന്ന് അഭിപ്രായം ആരാഞ്ഞ താരിഖ് അന്‍വര്‍ സംസ്ഥാന നേതാക്കളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷ പിന്തുണ സുധാകരനാണ് എന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.
മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മൗനം പാലിച്ചതല്ലാതെ ആരുടെയും പേര് നിര്‍ദേശിച്ചില്ലെന്നും റിപ്പോര്‍ട്ടിലുള്ളതായാണ് വിവരം. ചില നേതാക്കള്‍ കെ.സി. വേണുഗോപാലിന്റെയും കെ. മുരളീധരന്റെയും പി.ടി. തോമസിന്റെയും പേര് നിര്‍ദേശിച്ചു. സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇനി അന്തിമ ചര്‍ച്ചയില്‍ എ.കെ. ആന്റണിയുടേയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും അഭിപ്രായമാണ് നിര്‍ണായകമാകുക.
ആന്റണിയുടെ പിന്തുണ സുധാകരന് അനുകൂലമാണെന്നാണ് നേരത്തെ തന്നെയുള്ള സൂചനകള്‍. കെ.സി. വേണുഗോപാലുമായി സുധാകരനുള്ള ബന്ധം അത്ര ഇഴയടുപ്പമുള്ളതല്ല. അത് മാത്രമാണ് ഇനി സുധാകരന് മുന്നിലുള്ള കടമ്പ.
തിരഞ്ഞെടുപ്പിന് ശേഷം കാര്യമായി പ്രതികരണത്തിന് തയ്യാറാകാത്ത കെ. സുധാകരന്‍ തലസ്ഥാനത്ത് തന്നെയാണുള്ളത്. പ്രവര്‍ത്തകര്‍ക്ക് ആവേശം നിറയ്ക്കാന്‍ കഴിയുന്ന നേതാവ് എന്നതാണ് സുധാകരന് മുന്‍തൂക്കം നല്‍കുന്ന ഘടകം
https://www.facebook.com/Malayalivartha