ജസ്നയ്ക്ക് ട്രെയിനിൽ കയറാൻ അറിയില്ല : മതപഠനകേന്ദ്രത്തിൽ എന്ന വാദം തെറ്റ്: തുറന്നടിച്ച് സിബിഐ

ജെസിനെയെക്കുറിച്ചുള്ള വാദം തള്ളി സിബിഐ... എരുമേലി മുക്കൂട്ടുത്തറ സ്വദേശിനി ജെസ്ന മരിയ ജെയിംസ് ഏതെങ്കിലും മതപഠന കേന്ദ്രത്തിലുണ്ടെന്ന വാദത്തെയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്. സിബിഐ അന്വേഷണ സംഘം നിർണായകമായ നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഒരു ട്രെയിനിൽ പോലും കയറി പരിചയമില്ലാത്ത പെൺകുട്ടിയാണ് ജെസ്ന. ഒരു തവണ കാറിൽ തൃശൂർ വരെ പോയിട്ടുള്ളതല്ലാതെ ജില്ലവിട്ടുള്ള യാത്രകളും ഉണ്ടായിട്ടില്ലെന്നാണ് ബോധ്യപ്പെട്ടത്. എന്നാൽ, കേസിന്റെ എല്ലാ വശങ്ങളും സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും അന്വഷണ ഉദ്യോഗസ്ഥരിൽ ഒരാൾ വ്യക്തമാക്കി
ഹൈക്കോടതി നിർദേശത്തെ തുടർന്നായിരുന്നു സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സ്ഥലങ്ങൾ സന്ദർശിക്കുകയും തെളിവുകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ലോക്ഡൗൺ വന്നത് അന്വേഷണത്തെ ബാധിച്ചു. മിക്ക കേസുകളിലും അന്വേഷണം നടത്താനാവാത്ത സാഹചര്യമാണുള്ളത്. പെൺകുട്ടി ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ള പ്രധാന ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ അന്വേഷണം ആരംഭിച്ചു രണ്ടു മാസമായിട്ടും ജെസ്നയെ കണ്ടെത്തിയിട്ടില്ല അന്വേഷണം തൃപ്തികരമല്ല, ഇത്തരത്തിലുള്ള ആരോപണങ്ങൾ കാണിച്ച് കഴിഞ്ഞ ദിവസം കൊച്ചി കേന്ദ്രീകരിച്ചുള്ള ഒരു സംഘടന ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാൻ നിർദേശിക്കണമെന്നാണ് ഹർജിക്കാർ ഉന്നയിച്ച ആവശ്യം
കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് വിദ്യാർഥിനിയായിരുന്ന ജെസ്നയെ കാണാതായെന്ന കേസിൽ ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
കേരള പൊലീസിന്റെ അന്വേഷണങ്ങൾക്കൊടുവിൽ ജെസ്നയെക്കുറിച്ച് നല്ല വാർത്തകൾ പ്രതീക്ഷിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പത്തനംതിട്ട എസ്പി കെ.ജി. സൈമൺ വിശദീകരിച്ചത് ജെസ്ന ജീവിച്ചിരിക്കുന്നെന്ന് തിരിച്ചറിഞ്ഞു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു.
.
2018 മാർച്ച് 28നു രാവിലെ 9.30നാണ് ജെസ്ന മുക്കൂട്ടുത്തറയിലെ വീട്ടിൽനിന്നു ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പുറത്തുപോയത് . യുവതി ബന്ധു വീട്ടിൽ എത്തിയിട്ടില്ലെന്നു കണ്ടെത്തിയതോടെ പൊലീസിൽ പരാതിപ്പെടുകയും അന്വേഷണം നടത്തുകയുമായിരുന്നു.
ജെസ്നയുമായി ബന്ധമുള്ളവരുടെ മൊഴികൾ രേഖപ്പെടുത്തുകയും ഇവർ സഞ്ചരിച്ച പാതയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തെങ്കിലും അന്വേഷണം ലക്ഷ്യത്തിലെത്തിക്കാൻ പൊലീസിനു സാധിച്ചില്ല.
തുടർന്നാണ് ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള അന്വേഷണ സംഘം കേസ് അന്വേഷണം ഏറ്റെടുത്തത്. അതും ഫലംകാണാതെ വന്നതോടെ കേസന്വേഷണം സിബിഐയെ ഏൽപ്പിക്കുകയായിരുന്നു. ജസ്നയെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ അടക്കമുള്ളവർ പറയുന്നത്.
https://www.facebook.com/Malayalivartha