രമ്യ ഹരിദാസ് എം.പിയെ വഴിയില്‍ തടഞ്ഞ് നിർത്തി വധഭീഷണി മുഴക്കിയ സംഭവം; ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റെ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു

രമ്യ ഹരിദാസ് എം.പിയെ വഴിയില്‍ തടഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍ മോശമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി ആലത്തൂര്‍ പൊലീസില്‍ പരാതി. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.എ. നാസര്‍, പഞ്ചായത്തംഗം നജീബ് എന്നിവര്‍ക്കെതിരെ കേസെടുത്തു. എട്ടുപേര്‍ ചേര്‍ന്ന് വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിലുള്ളത്.
ഞായറാഴ്ച ഉച്ചക്ക് 2.30ന് ആലത്തൂര്‍ കോര്‍ട്ട് റോഡില്‍ പൊലീസ് സ്റ്റേഷന് പരിസരത്താണ് സംഭവം. ഹരിതകര്‍മ സേന അംഗങ്ങള്‍ കോര്‍ട്ട് റോഡില്‍ ശുചീകരണ പ്രവൃത്തി നടത്തുന്നത് കണ്ട് കാറില്‍ നിന്നിറങ്ങി അവരോട് സംസാരിച്ച് തിരിച്ച് പോകാന്‍ നില്ക്കവേ തടഞ്ഞുനിര്‍ത്തി സ്ത്രീത്വത്തെ അപമാനിക്കുംവിധം സംസാരിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. പൊതുപ്രവര്‍ത്തനം തുടര്‍ന്ന് നടത്താന്‍ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു. രമ്യക്ക് പിന്തുണയുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, അടൂര്‍ പ്രകാശ് എം.പി അടക്കമുള്ളവര്‍ രംഗത്തെത്തി.
https://www.facebook.com/Malayalivartha






















