സിപിഎമ്മില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല; രമ്യാ ഹരിദാസിനെ നിശബ്ദയാക്കാമെന്ന് കരുതേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രമ്യ ഹരിദാസിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് രംഗത്ത്. ഇതിലൂടെ വ്യക്തമാകുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധ:പതനമാണെന്ന് പറഞ്ഞ അദ്ദേഹം സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചു. സിപിഎമ്മില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നിലെന്നും അഅദ്ദേഹം പറഞ്ഞു.
കൃത്യമായി അന്വേഷിച്ച് പോലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രമ്യാ ഹരിദാസിനെ നിശബ്ദയാക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ വധ ഭീഷണി മുഴക്കിയതായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ് ഇന്ന് വൈകുന്നേരം പോലീസില്‍ ഉയരത്തി നല്‍കി. സിപിഎം പ്രവര്‍ത്തകരായ രണ്ട് പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. പരാതി ആലത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നാസര്‍, നജീബ് എന്നിവര്‍ക്കെതിരെയാണ്.
https://www.facebook.com/Malayalivartha






















