Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

എത്രയായാലുമെന്‍ ഉണ്ണിയല്ലേ... അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മണക്കാട് സ്വദേശിനി നിമിഷ ഫാത്തിമയെ തിരികെയെത്തിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അമ്മ ബിന്ദു; ആറു വര്‍ഷമായി മകളുടെ മോചനത്തിനായി പലരേയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ല

14 JUNE 2021 08:29 AM IST
മലയാളി വാര്‍ത്ത

More Stories...

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

ബിഡിഎസിന് പഠിക്കാന്‍ പോയ മകള്‍ ഡെന്റല്‍ ഡോക്ടറായി തിരിച്ചെത്താനുള്ള കാത്തിരിപ്പിലായിരുന്നു ആ അമ്മ. അവള്‍ വന്നില്ലെന്ന് മാത്രമല്ല മതം മാറി പ്രണയിച്ച് ഐഎസ്എസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ എത്തുകയും ചെയ്തു. ഇപ്പോഴിതാ ജയിലിലുമാണ്.

അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന, ഐസിസ് പ്രവര്‍ത്തകരായിരുന്ന നാല് മലയാളി യുവതികളില്‍ തിരുവനന്തപുരം മണക്കാട് സ്വദേശിനി നിമിഷ ഫാത്തിമയെ തിരികെയെത്തിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അമ്മ ബിന്ദു പറഞ്ഞു. നിമിഷയെ കൂടാതെ സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, റഫീല എന്നീ യുവതികളും ജയിലിലുണ്ട്.

 



ആറു വര്‍ഷമായി മകളുടെ മോചനത്തിനായി പലരേയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ലെന്ന് ബിന്ദു പറഞ്ഞു. അതിനിടയിലാണ് ഇപ്പോള്‍ അഫ്ഗാന്‍ സര്‍ക്കാര്‍ നാടുകടത്താന്‍ തീരുമാനിച്ച നിമിഷ ഉള്‍പ്പെടെയുള്ള യുവതികളെ ഇന്ത്യ സ്വീകരിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

 

മകളെ നാട്ടിലെത്തിച്ച് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് നടത്തി പുതിയ ജീവിതം നല്‍കണം. ഇന്ത്യയിലെ ഒരു മാദ്ധ്യമപ്രവര്‍ത്തക വഴിയാണ് നിമിഷയുടെ വിവരങ്ങള്‍ ലഭിച്ചത്. മാദ്ധ്യമപ്രവര്‍ത്തക കാബൂളിലെത്തി മകളുമായി സംസാരിച്ചു. നാട്ടിലേക്കു വരണമെന്ന ആഗ്രഹം അന്ന് അവള്‍ പ്രകടിപ്പിച്ചു. ഒന്നര വര്‍ഷമായി മകളെക്കുറിച്ച് യാതൊരു വിവരവുമില്ല. ആ കുഞ്ഞിനെക്കൂടി മരണത്തിനു കൊടുക്കണോ എന്നും ബിന്ദു ചോദിക്കുന്നു.

 



മനംമാറ്റം ഡെന്റല്‍ പഠനത്തിനിടെകാസര്‍കോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കെ, 2013 സെപ്റ്റംബറിലാണ് നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമയെന്ന പേരു സ്വീകരിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. പഠനകാലത്താണ് നിമിഷയെ കാണാതാവുന്നത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍, നിമിഷ മതം മാറി സഹപാഠിയായിരുന്ന ബെക്‌സന്‍ വിന്‍സെന്റിനൊപ്പം താമസിക്കുന്നതായി വിവരം ലഭിച്ചു.

ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കി. സഹപാഠികളായിരുന്ന കോഴിക്കോട് സ്വദേശിനി റാഹയും, ഹോസ്റ്രലില്‍ ഒരുമിച്ചു താമസിച്ചിരുന്ന റജീബയുമാണ് നിമിഷയെ മതപരിവര്‍ത്തനത്തിലേക്കും തുടര്‍ന്ന് ബെക്‌സന്‍ വിന്‍സെന്റുമായുള്ള വിവാഹത്തിലേക്കും നയിച്ചത്.മകളെ കാണാനില്ലെന്നു കാട്ടി അമ്മ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. നിയമനടപടികള്‍ക്കൊടുവില്‍,

 

ഭര്‍ത്താവിനൊപ്പം പോകണമെന്ന നിമിഷയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീടാണ് നിമിഷയുള്‍പ്പടെ നാല് യുവതികള്‍ അഫ്ഗാനിസ്ഥാനിലേക്കു കടന്നത്. നാലു പേരുടേയും ഭര്‍ത്താക്കന്മാര്‍ ഐസിസില്‍ ചേര്‍ന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിടെ അവര്‍ കൊല്ലപ്പെട്ടപ്പോഴാണ് യുവതികള്‍ അഫ്ഗാന്‍ പൊലീസില്‍ കീഴടങ്ങിയത്.

അതേസമയം ഭീകരസംഘടനയായ ഐസിസില്‍ (ഇസ്ലാമിക് സ്‌റ്റേറ്റ്) ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ചേര്‍ന്ന നാല് മലയാളി യുവതികളെ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിയമപരമായ സങ്കീര്‍ണതകള്‍ നിരവധിയാണ്. ഇക്കാര്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കാനാവില്ല. ഏത് ഗുരുതര കുറ്റം ചെയ്ത ഇന്ത്യന്‍ പൗരനെയെയും മറ്റൊരു രാജ്യം മടക്കി അയയ്ക്കാന്‍ സന്നദ്ധത അറിയിച്ചാല്‍ ഇന്ത്യയ്ക്ക് നിഷേധിക്കാനാവില്ല.

 

 

ജന്മനാ ഉള്ള പൗരത്വം നിഷേധിക്കാന്‍ നിയമപരമായി തടസമുള്ളതിനാലാണിത്. ഐസിസില്‍ ചേര്‍ന്ന യുവതികളുടെ കാര്യത്തിലും ഇതാണ് പ്രശ്‌നം. കേന്ദ്രം തീരുമാനമെടുക്കുന്നത് വരെ ഇക്കാര്യം നിയമപരമായി ചോദ്യം ചെയ്യാനുമാകില്ല. സ്വീകരിക്കില്ലെന്ന് കേന്ദ്രനിലപാട് ഔദ്യോഗികമായി പുറത്തുവന്നാല്‍ അതിനെ നിയമപരമായി ചോദ്യം ചെയ്യാനും യുവതികളുടെ വീട്ടുകാര്‍ക്ക് കേസില്‍ കക്ഷിചേരാനും കഴിയും. പതിമ്മൂന്ന് രാജ്യങ്ങളിലെ 408 പേരാണ് അഫ്ഗാന്‍ ജയിലുകളിലുള്ളത്. അതിനാല്‍ ഇതൊരു അന്താരാഷ്ട്ര പ്രശ്‌നം കൂടിയാണ്. മറ്റു രാജ്യങ്ങള്‍ എന്ത് നിലപാടെടുക്കുന്നുവെന്നതും കേന്ദ്രം ഉറ്റുനോക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (25 minutes ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (1 hour ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (1 hour ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (1 hour ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (5 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (5 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (5 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (5 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (5 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (5 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (6 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (6 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (6 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (6 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (6 hours ago)

Malayali Vartha Recommends