കണിച്ചാര്‍ ചെങ്ങോത്ത് പിഞ്ചുകുഞ്ഞിന് അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനം..... അമ്മയും കാമുകനും അറസ്റ്റില്‍

കണിച്ചാര്‍ ചെങ്ങോത്ത് പിഞ്ചുകുഞ്ഞിന് അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനം. ഒരു വയസുകാരിയായ അഞ്ജന തോളെല്ലിനു പൊട്ടലോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
അമ്മ ചെങ്ങോം വെട്ടത്ത് രമ്യ(23), കൊട്ടിയൂര്‍ പാലുകാച്ചിയിലെ പുത്തന്‍പുരയ്ക്കല്‍ പി.എസ്. രതീഷ്(38) എന്നിവര്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും കേസെടുത്തു.
ശനിയാഴ്ച രാത്രി എട്ടോടെ രമ്യയുടെ അമ്മയാണു കുഞ്ഞിനെ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചത്. മര്‍ദനമേറ്റ പരുക്കുകളാണെന്നു പ്രാഥമിക പരിശോധനയില്‍ത്തന്നെ വ്യക്തമായതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് കുഞ്ഞിനെ മെഡി. കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണു രമ്യയുടെ താമസം. മൂത്ത രണ്ടു കുട്ടികള്‍ അച്ഛനോടൊപ്പമാണ്. അതിനിടെ രതീഷുമായി രമ്യ അടുപ്പത്തിലായി. രതീഷും വിവാഹിതനാണ്. മൂന്നാഴ്ച മുമ്പ് ഇവര്‍ ചെങ്ങോത്ത് വാടകവീടെടുത്ത് താമസം തുടങ്ങി.
ഒരുമിച്ചുള്ള ജീവിതത്തിനു തടസമാകുമെന്നതിനാല്‍ കുഞ്ഞിനെ രതീഷ് മര്‍ദിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. കൈകൊണ്ടും വടികൊണ്ടും അടിച്ചുപരുക്കേല്‍പ്പിച്ചു.
മുന്‍പും ഇയാള്‍ കുഞ്ഞിനെ മര്‍ദിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കുഞ്ഞിനെ രതീഷിന് ഇഷ്ടമല്ലായിരുന്നെന്നും കുഞ്ഞിനു പാല്‍ കൊടുക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്നും രമ്യയുടെ അമ്മ പോലീസിനോടു പറഞ്ഞു. തുടര്‍ന്നാണ് കേളകം സി.ഐ: എ.വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള ഇരുവരെയും പിടികൂടിയത്.
"
https://www.facebook.com/Malayalivartha






















