മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ട് ഐഷാ സുല്‍ത്താന ഹൈക്കോടതിയില്‍...കോടതി എതിരായാല്‍ രാജ്യദ്യോഹകേസില്‍ ഐഷാ സുല്‍ത്താന അഴിക്കുള്ളിലേക്ക്; ഈ മാസം 20 ന് ഐഷാ സുല്‍ത്താനയോട് കവരത്തി സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം

ചലച്ചിത്ര സംവിധായിക ഐഷാ സുല്‍ത്താന മുന്‍കീര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്രസര്‍ക്കാര്‍ ദ്വീപിലെ ജനതയ്ക്ക് എതിരെ 'ജൈവായുധം' പ്രയോഗിച്ചു എന്ന വിദ്വേഷ പരാമര്‍ശം നടത്തിയതിന് കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്കെതിരെ രാജ്യദ്യോഹകേസ് രജിസര്‍ ചെയ്തിയിരുന്നു. ഇതില്‍ അറസ്റ്റ് ഒഴിവാക്കാനാണ് ഐഷാ സുല്‍ത്താന മുന്‍കൂര്‍ ജാമ്യമാവശ്യട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഐഷാ സുല്‍ത്താനയോട് കവരത്തി സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ മാസം ഇരുപതിന് നേരിട്ട് ഹാജരാകാനാണ് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി.അബ്ദുല്‍ ഖാദര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി നാളെ പരിഗണിക്കും കവരത്തിയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് ഐഷാ സുല്‍ത്താന ഹര്‍ജിയില്‍ പറയുന്നത്.
കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ ജൈവായുധം പ്രയോഗിച്ചു എന്നായിരുന്നു മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഐഷ സുല്‍ത്താനയുടെ പരാമര്‍ശം. എന്നാല്‍ ലക്ഷ്യദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിനെയാണ് താല്‍ ജൈവായുധമെന്ന് ഉദ്ദേശിച്ചതെന്നാണ് ഐഷ സുല്‍ത്താനയുടെ വാദം. അതേസമയം ഇന്നും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദര്‍ശന ദിനത്തില്‍ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഐഷ സുല്‍ത്താന രംഗത്ത് വന്നു.
ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങളെ പ്രതിരോധിക്കുമെന്നും ഫാസിസം ഇനിയും ലക്ഷദ്വീപ് ജനത സഹിക്കില്ലെന്നും ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശന ദിനമായ ഇന്ന് ലക്ഷദ്വീപില്‍ കരിദിനം ആചരിക്കുകയാണെന്നും അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു. കറുത്ത വസ്ത്രങ്ങളും മാസ്‌ക്കുമണിഞ്ഞുള്ള ചിത്രത്തിനൊപ്പമാണ് ഫേസ്ബുക്ക് കുറിപ്പ്.
https://www.facebook.com/Malayalivartha






















