Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

അമ്പിളിക്ക് മാത്രമേ പാസ്‌പോര്‍ട്ട് കൈമാറുവെന്ന് മൂന്നാം വരവില്‍ പോസ്റ്റ്മാന്‍ ഉറപ്പിച്ചു പറഞ്ഞു; അര്‍ദ്ധ രാത്രി ആക്ടീവ സ്റ്റാര്‍ട്ടാക്കാതെ ഉരുട്ടി ഇറക്കിയ അച്ഛന്‍, പതിയെ സ്റ്റാര്‍ട്ട് ചെയ്തു പോയത് തിരൂരിലെ ഭാര്യ വീട്ടില്‍ നിന്ന് അമ്പിളിയെ തിരികെ കൊണ്ടുവരാൻ; അച്ഛനെ പിന്തുടർന്ന് പൊലീസ്!! ടിക് ടോക്ക് താരത്തെ കുടുക്കിയത് കിടിലം തന്ത്രത്തിലൂടെ... പെണ്‍കുട്ടിയുടെ ആരോപണം പച്ചക്കള്ളമെന്ന് പൊലീസ്

14 JUNE 2021 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

ടിക്ക് ടോക്ക് താരം അമ്പിളി എന്ന വിഘ്‌നേഷ് കൃഷ്ണ പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പീഡനത്തിരയായ പെണ്‍കുട്ടി വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഈ പെണ്‍കുട്ടി ഉന്നയിച്ചത്. ഇപ്പോള്‍ 7 മാസം ഗര്‍ഭിണിയാണ്. പൊലീസ് അമ്പിളിയെ ഓടിച്ചിട്ടു പിടിച്ചു എന്ന് പറയുന്നതെല്ലാം കള്ളമാണ്.

അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് വീട്ടിലെത്തിയ പൊലീസുകാര്‍ അച്ഛന്റെ കാലു പിടിച്ചു തിരിച്ചൊടിക്കുകയും അവനെവിടെ എന്ന് ചോദിച്ച്‌ തല്ലുകയും ചെയ്തു. അച്ഛനെ തല്ലിയതോടെ അമ്പിളി സ്വയം പൊലീസിന് കീഴടങ്ങുകയായിരുന്നു എന്നും തന്നെ പൊലീസ് അനാവശ്യം പറഞ്ഞു എന്നും പെണ്‍കുട്ടി ആരോപിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പറയുകയാണ് പൊലീസ്.

 

 

തന്ത്രങ്ങളിലൂടെയാണ് അമ്പിളിയെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകൃത്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരുടെ സഹായത്തോടെ പെണ്‍കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഇക്കാര്യത്തില്‍ അമ്പിളിയെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു പൊലീസിന്റെ കടമ. ഇതാണ് ചെയ്തതെന്നും പൊലീസ് വിശദീകരിക്കുന്നു.

വിഘ്‌നേഷിന്റെ മാതാവിന്റെ തിരൂരിലെ വീട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. ഒരുമാസമായി അന്വഷണം നടത്തിയിട്ടും തുമ്പൊന്നും കിട്ടാതിരുന്ന പൊലീസ് വിദേശത്തേക്ക് പോകാനായി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിരിക്കുന്ന വിവരം മനസ്സിലാക്കി. ഇതോടെ ഒരു നാടകം അവര്‍ തയ്യാറാക്കി. പാസ്‌പോര്‍ട്ട് പോസ്റ്റോഫീസില്‍ വന്നിട്ടിട്ടുണ്ടെന്നും അത് കൈപ്പറ്റാന്‍ വിഘ്‌നേഷ് എത്തണമെന്നും പോസ്റ്റ്മാനെകൊണ്ട് ഇയാളുടെ വീട്ടില്‍ പറയിപ്പിച്ചു. വിഘ്‌നേഷ് സ്ഥലത്തില്ലെന്നും തന്റെ കയ്യില്‍ തന്നാല്‍ മതിയെന്നും പിതാവ് പറഞ്ഞു.

 

 

 

എന്നാല്‍ വിഘ്‌നേഷ് തന്നെ വരണമെന്ന് പോസ്റ്റമാന്‍ കട്ടായം പറഞ്ഞു. ഇതോടെ ഗത്യന്തരമില്ലാതെ പിതാവ് രാത്രി 11.30 ഓടെ തന്റെ ടൂവീലര്‍ എടുത്ത് സ്റ്റാര്‍ട്ട് ചെയ്യാതെ പുറത്തേക്ക് പോയി. കുറച്ചു ദൂരം പിന്നിട്ട ശേഷമാണ് സ്റ്റാര്‍ട്ട് ചെയ്തത്. വീടിന് സമീപം നിരാക്ഷണത്തിലുണ്ടായിരുന്ന പൊലീസ് സംഘം ഇയാളുടെ പിന്നാലെ പോയി. തുടര്‍ന്നാണ് ബന്ധുവീട്ടില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പോക്‌സോ വകുപ്പുകള്‍ക്ക് പുറമേ തട്ടിക്കൊണ്ടുപോകലിനും അമ്പിളിക്കെതിരേ പൊലീസ് കേസെടുത്തു.

പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം മൂന്ന് തവണ പോസ്റ്റ്മാന്‍ വീട്ടിലെത്തിയിരുന്നു. മൂന്നാം തവണയാണ് പാസ്‌പോര്‍ട്ട് തിരിച്ചയയ്ക്കുമെന്ന് വ്യക്തമായി പറഞ്ഞത്. അന്ന് തന്നെ അച്ഛന്‍ അമ്പിളിയുടെ അടുത്തെത്തുമെന്ന് പൊലീസ് കരുതി. അതുകൊണ്ട് തന്നെ വീട്ടിന് അടുത്ത് നിരീക്ഷണവും ഏര്‍പ്പെടുത്തി.

 

 

ഇതു മനസ്സിലാക്കാതെയാണ് രാത്രിയില്‍ ആക്ടീവാ സ്‌കൂട്ടറും തള്ളി അച്ഛന്‍ പുറത്തിറങ്ങിയത്. അയല്‍ക്കാര്‍ അറിയരുതെന്ന ദീര്‍ഘവീക്ഷണമായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ പൊലീസിന്റെ തന്ത്രം അമ്പിളിയുടെ അച്ഛന്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തായിരുന്നു. തിരൂരില്‍ നിന്നായിരുന്നു അറസ്റ്റ്. ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും പൊലീസ് പറയുന്നു.

തന്നെയാരും പീഡിപ്പിച്ചിട്ടില്ല എന്നും തന്റെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും വിശദീകരിച്ചു കൊണ്ടാണ് 17 കാരിയായ പെണ്‍കുട്ടി ഓഡിയോ പോസ്റ്റ് ചെയ്തത്. താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നും പെണ്‍കുട്ടി തന്നെ പറയുന്നു. പൊലീസ് പിതാവിനെ ഉപദ്രവിച്ചുവെന്നും മറ്റുമുള്ള ഗുരുതര ആരോപണങ്ങളും പെണ്‍കുട്ടി ഉന്നയിക്കുന്നുണ്ട്. ഇന്നലെ രാവിലെയാണ് പെണ്‍കുട്ടി വിശദീകരണ ഓഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

 

സ്വന്തം പേര് പറഞ്ഞുകൊണ്ട് അമ്പിളി പീഡിപ്പിച്ചു എന്ന് പറയുന്ന പെണ്‍കുട്ടി ഞാനാണ് എന്ന് വെളിപ്പെടുത്തികൊണ്ടായിരുന്നു വിശദീകരണം. ഇത് വ്യാജ വാര്‍ത്തയാണ്, ഇതൊന്നും അല്ല സത്യം. അമ്പിളി പീഡിപ്പിച്ചു എന്ന് പറയുന്നത് നുണയാണെന്നും പൊലീസുകാര്‍ കെട്ടിച്ചമച്ച കഥയാണെന്നുമാണ് പെണ്‍കുട്ടിയുടെ വാദം. സ്വന്തം ഇഷ്ടപ്രകാരമാണ് അമ്പിളിക്കൊപ്പം പോയത് എന്ന് പെണ്‍കുട്ടി പറയുന്നു.

ഇപ്പോള്‍ 7 മാസം ഗര്‍ഭിണിയാണ്. പൊലീസ് അമ്പിളിയെ ഓടിച്ചിട്ടു പിടിച്ചു എന്ന് പറയുന്നതെല്ലാം കള്ളമാണ്. അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് വീട്ടിലെത്തിയ പൊലീസുകാര്‍ അച്ഛന്റെ കാലു പിടിച്ചു തിരിച്ചൊടിക്കുകയും അവനെവിടെ എന്ന് ചോദിച്ച്‌ തല്ലുകയും ചെയ്തു.

 

 

അച്ഛനെ തല്ലിയതോടെ അമ്പിളി സ്വയം പൊലീസിന് കീഴടങ്ങുകയായിരുന്നു എന്നും തന്നെ പൊലീസ് അനാവശ്യം പറഞ്ഞു എന്നും പെണ്‍കുട്ടി ആരോപിക്കുന്നു. പൊലീസ് വേട്ടയാടുകയാണെന്നും അമ്പിളിക്കെതിരെ മൊഴി നല്‍കിയാല്‍ 5 ലക്ഷം രൂപ തരാമെന്നും സര്‍ക്കാര്‍ എന്നെ ഏറ്റെടുക്കുമെന്നും മറ്റും പൊലീസ് പറഞ്ഞെന്നും പെണ്‍കുട്ടി വിശദീകരിക്കുന്നുണ്ട്.

രണ്ടു ദിവസം മുമ്പാണ് അമ്പിളി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വിഘ്‌നേഷ് കൃഷ്ണയെ പൊലീസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

 

 

 

അറസ്റ്റിന് പിന്നാലെ ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി ട്രോള്‍ ഗ്രൂപ്പുകള്‍ അമ്പിളിയുടെ ഉപദേശ വീഡിയോകള്‍ ചികഞ്ഞെടുത്ത് ട്രോളാക്കി ആഘോഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ വിശദീകരണം എത്തിയിരിക്കുന്നത്.

കഴിഞ്ഞ മെയ് മാസത്തിലാണ് ഇയാള്‍ക്കെതിരെ 17കാരിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ആറുമാസം മുന്‍പാണ് പ്ലസ്ടു കഴിഞ്ഞ് നല്‍ക്കുകയായിരുന്ന പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാം വഴി വിഘ്നേഷിനെ പരിചപ്പെടുന്നത്.

 

ഇന്‍സ്റ്റാഗ്രാമില്‍ സെലിബ്രിറ്റി പരിവേഷമുള്ള ഇയാളെ സന്ദേശം അയച്ച്‌ പരിചയപ്പെടുകയും പിന്നീട് ഫോണ്‍ നമ്പർ കൈമാറുകയുമായിരുന്നു. ഇരുവരും പ്രണയത്തിലായതോടെ പല സ്ഥലങ്ങളിലും ഇയാള്‍ പെണ്‍കുട്ടിയെയും കൂട്ടി പോയിരുന്നു. ഇതിനിടയിലാണ് പീഡനം നടത്തിയത് എന്നാണ് കേസ്.

വടക്കാഞ്ചേരിയിലെ ഇയാളുടെ വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ചായിരുന്നു പീഡനം എന്നാണ് ആരോപണം. ഇതിനിടയില്‍ മെയ്മാസത്തില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് വീട്ടുകാരറിയുന്നത്. ഇതിനിടയില്‍ ബന്ധു വിവരം പൊലീസിലും ചൈല്‍ഡ്ലൈനിലും അറിയിച്ചു. എന്നാല്‍ കഴിഞ്ഞ 9 മാസങ്ങളായി പെണ്‍കുട്ടിയെ ഇയാള്‍ മാതാപിതാക്കളുടെ അറിവോടെ വീട്ടില്‍ താമസിപ്പിച്ചു വരികയായിരുന്നു എന്നതാണ് വസ്തു. 2020 സെപ്റ്റംബര്‍ മാസത്തിലാണ് 17 കാരിയെ വിഘ്‌നേഷ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.

 

അന്ന് ഇയാളുടെ മാതാപിതാക്കള്‍ തിരൂരിലെ ബന്ധുവിന്റെ വീട്ടില്‍ വച്ച്‌ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അവിടെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. രാത്രിയില്‍ പെണ്‍കുട്ടിയുമായെത്തിയ വിഘ്‌നേഷിനെ പിറ്റേദിവസം വെള്ളിക്കുളങ്ങര പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. അന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് വിട്ടയച്ചു. എന്നാല്‍ മുന്ന് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും പെണ്‍കുട്ടിയെ വിഘ്‌നേഷ് കൂട്ടിക്കൊണ്ടു വരികയായിരുന്നു.

പെണ്‍കുട്ടിയുമായി ഇയാള്‍ വീണ്ടും വീട്ടിലെത്തിയ വിവരം അറിഞ്ഞ് ബന്ധുക്കളെത്തി. പെണ്‍കുട്ടിയെ ഉപേക്ഷിക്കാന്‍ കഴിയല്ലെന്നും വിവാഹം കഴിക്കാനാണ് തീരുമാനമെന്നും അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളും മാതാപിതാക്കളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ കേസ് വരുമെന്ന് പറഞ്ഞെങ്കിലും ഇയാള്‍ വഴങ്ങിയില്ല.

 

ഗത്യന്തരമില്ലാതെ വീട്ടുകാര്‍ സമ്മതം മൂളുകയായിരുന്നു. ഇതിനിടയില്‍ ക്വാറന്റൈന്‍ കഴിഞ്ഞെത്തിയ മാതാപിതാക്കള്‍ ഇവരോട് ശാരീരക ബന്ധം പാടില്ലെന്നും കുട്ടികളുണ്ടായാല്‍ കേസാകുമെന്നും പറഞ്ഞു. എന്നാല്‍ ഇതിനിടയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയായിരുന്നു. ഗര്‍ഭിണിയായ വിവരം ആദ്യം രണ്ടു പേരും മറച്ചു വച്ചു. വീട്ടുകാരറിഞ്ഞാല്‍ പ്രശ്‌നമാകും എന്ന് ഭയന്നായിരുന്നു. എന്നാല്‍ നാലുമാസമായപ്പോള്‍ പെണ്‍കുട്ടി് അസ്വസ്ഥതകള്‍ കാട്ടിതുടങ്ങിയതോടെ വിവരം മാതാപിതാക്കള്‍ അറിഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെയും വിഘ്‌നേഷിനെയും അവരുടെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇതാണ് കേസിനുള്ള സാഹചര്യം ഉണ്ടാക്കിയത്.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (26 minutes ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (36 minutes ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (49 minutes ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (4 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (4 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (4 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (4 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (4 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (4 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (4 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (4 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (5 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (5 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (5 hours ago)

Malayali Vartha Recommends