രാത്രി ടി.വി കണ്ടിരിക്കുകയായിരുന്ന വൃദ്ധദമ്പതികള്‍ അജ്ഞാതന്റെ വെട്ടേറ്റുമരിച്ചു

രാത്രി ടി.വി കണ്ടിരിക്കുകയായിരുന്ന വൃദ്ധദമ്പതികള്‍ അജ്ഞാതന്റെ വെട്ടേറ്റുമരിച്ചു. പേരാമ്പ്ര ഞാണിയത്ത്‌തെരു എളേറ്റില്‍ ബാലന്‍ (64), ഭാര്യ ശാന്ത (56) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കരച്ചില്‍കേട്ട് ഓടിയത്തെിയ അയല്‍ക്കാരന്‍ അജിലിനെ (17) വെട്ടി അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. അജില്‍ പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
വീട്ടില്‍ ഒറ്റക്കായിരുന്ന ദമ്പതികളാണ് അക്രമിക്കപ്പെട്ടത്. മുകളിലെ നിലയില്‍ തുറന്നുവെച്ച ടി.വിക്ക് മുന്നില്‍ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മോഷണശ്രമത്തിനിടെ കൊലയെന്നാണ് പേരാമ്പ്ര പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ അജില്‍ അയല്‍പക്കത്ത് വാടകവീട്ടില്‍ താമസിക്കുന്നയാളാണ്. ദമ്പതികള്‍ക്കൊപ്പം ഗള്‍ഫിലുള്ള മകന്റെ ഭാര്യയും മക്കളുമായിരുന്നു താമസിച്ചിരുന്നത്.
വ്യാഴാഴ്ച ഇവര്‍ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു അക്രമം. മക്കള്‍: ആനന്ദന്‍, സുരേഷ് ബാബു (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: പ്രജിത, വിജി (ഗള്‍ഫ്).
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















