ഇപ്പോള്‍ അതിനുള്ള സമയമല്ല... ഓരോരുത്തരായി കണ്ണൂരിലെ വീര സാഹസിക കഥകള്‍ പറഞ്ഞുകൊണ്ട് രംഗത്ത്; അതിനിടെ ഞാനും പഠിച്ചതു കണ്ണൂരിലാണ്, കുറെ കഥകള്‍ പറയാനുണ്ട് എന്നുപറഞ്ഞ് കുഞ്ഞാലിക്കുട്ടിയും രംഗത്ത്; പഴയ കഥകള്‍ ഓര്‍മ്മിപ്പിച്ച് ട്രോളോട് ട്രോള്‍

കോവിഡ് കാലത്ത് കണ്ണൂര്‍ വീര സാഹസിക കഥകള്‍ക്ക് പഞ്ഞമില്ല. ലോക് ഡൗണായതിനാല്‍ വലിയ പണി ഇല്ലാത്തതിനാല്‍ കേള്‍ക്കാനും ധാരാളമാളുകളുണ്ട്. അതിനിടെ മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തനിക്കും കുറേ കഥകള്‍ പറയാനുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയത് വലിയ ചര്‍ച്ചയായി.
കോവിഡില്‍ ജനം പ്രയാസങ്ങളില്‍പ്പെട്ട് അലയുമ്പോള്‍ മുഖ്യമന്ത്രി ക്യാംപസ് വീരഗാഥകള്‍ പറയുകയാണെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മരംമുറി വിവാദം മറയ്ക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ഒരു അടിയന്തര സാഹചര്യം നിലനില്‍ക്കുമ്പോള്‍, ജനജീവിതം പൂര്‍ണമായി സ്തംഭിച്ചു നില്‍ക്കുമ്പോള്‍ സര്‍വരേയും ഒന്നിപ്പിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണ്ടതിനു പകരം പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ക്യാംപസ് വീരഗാഥകള്‍ പറഞ്ഞിരിക്കുന്ന ഭരണാധികാരികളെ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച കഥയിലേക്കേ കൊണ്ടുപോകൂ.
ഭരണാധികാരികള്‍ ഇത്തരം വിഷയങ്ങള്‍ക്ക് സമയം കളയുന്നത് ജനത്തെ പരിഹസിക്കുന്നതിനു തുല്യമാണ്. ചില വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്. മരംമുറി വിവാദം കഴിഞ്ഞ രണ്ടു ദിവസം ചര്‍ച്ച ചെയ്തില്ല എന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
താനും പഠിച്ചതു കണ്ണൂരിലാണെന്നും തനിക്കും കുറെ കഥകള്‍ പറയാനുണ്ടെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍, ഇതു സ്വന്തം കഥ പറഞ്ഞിരിക്കേണ്ട സമയമല്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയോഗിക്കേണ്ടവര്‍ ആ പണിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലെ പഠനകാലം സൂചിപ്പിച്ചാണു കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം. സി.എച്ച്.മുഹമ്മദ് കോയ മന്ത്രിയായിരിക്കെ സുധാകരന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ തടഞ്ഞുവെന്ന സിപിഎം ആരോപണത്തില്‍ സുധാകരന്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താനും പഠിച്ചതു കണ്ണൂരിലാണെന്നും തനിക്കും കുറെ കഥകള്‍ പറയാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടി കഥ പറയാതിരിക്കാന്‍ വായ് പൊത്തിപ്പിടിക്കുന്ന ട്രോളുകള്‍ ഉള്‍പ്പെടെയുള്ളവയാണ് പ്രചരിക്കുന്നത്. ആ കഥ നാട്ടില്‍ പാട്ടാണല്ലോയെന്നും. ആ കഥ സംവിധായകനോട് പറയെന്നുമൊക്കെയാണ് കമന്റുകള്‍.
അതേസമയം നഗരത്തിലെ സേവറി ഹോട്ടലിനുനേരെയുണ്ടായ ബോംബേറില്‍ തൊഴിലാളി കെ. നാണു കൊല്ലപ്പെട്ട സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പ്രതിയാക്കി തുടരന്വേഷണം നടത്തണമെന്നു നാണുവിന്റെ ഭാര്യ എ.ഭാര്‍ഗവി ആവശ്യപ്പെട്ടു. നാണുവിനെ കോണ്‍ഗ്രസുകാര്‍ അബദ്ധത്തില്‍ കൊലപ്പെടുത്തിയതാണെന്നു സുധാകരന്‍ ശനിയാഴ്ച പറഞ്ഞിരുന്നു. അദ്ദേഹം ഡിസിസി പ്രസിഡന്റായിരിക്കെ 1992 ജൂണ്‍ 13നായിരുന്നു സംഭവം.
കെ.സുധാകരന്റേതു കുറ്റസമ്മത മൊഴിയാണ്. അഭിഭാഷകരുമായി ആലോചിച്ചു നിയമനടപടി സ്വീകരിക്കും. (കോണ്‍ഗ്രസിന്റെ മുന്‍ പ്രാദേശികനേതാവ്) പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് മുന്‍പു തുടരന്വേഷണത്തിനു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഭാര്‍ഗവി പറഞ്ഞു.
എന്തായാലും സുധാകരന്‍ ഒരിഞ്ചും പിന്നോട്ട് പോയിട്ടില്ലാത്തത് അടി കൊഴുക്കും. അതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ കണ്ണൂര്‍ കഥകള്‍.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























