25 കിലോ കഞ്ചാവ് കടത്തിയ കേസ്... തലസ്ഥാന ജില്ലയിലെ കഞ്ചാവു മാഫിയക്ക് കഞ്ചാവെത്തിക്കുന്ന ആന്ധ്രാ മൊത്ത വ്യാപാരിയെ ഇരുമ്പഴിക്കുള്ളിലിട്ട് വിചാരണ ചെയ്യാന്‍ കോടതി ഉത്തരവ്; 2018 മുതല്‍ സത്യ അപുല്‍ നായിഡു തടവറക്കുള്ളില്‍, വിചാരണ തീരും വരെ പ്രതി പുറം ലോകം കാണണ്ടന്ന് കോടതി, ജാമ്യ ഹര്‍ജികള്‍ 3 തവണ തള്ളി, കൂട്ടുപ്രതിക്കെതിരായ തുടരന്വേഷണ റിപ്പോര്‍ട്ട് ജൂലൈ 15 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്

തലസ്ഥാന ജില്ലയിലെ കഞ്ചാവ് മാഫിയക്ക് വന്‍തോതില്‍ കഞ്ചാവെത്തിച്ചു നല്‍കുന്ന ആന്ധ്രാ മൊത്ത വ്യാപാരിയെ ഇരുമ്പഴിക്കുള്ളിലിട്ട് വിചാരണ നടത്താന്‍ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതി ഉത്തരവിട്ടു.
അന്ത: സംസ്ഥാന കഞ്ചാവ് മൊത്ത വ്യാപാരി ആന്ധ്രാ പ്രദേശ് നരസിപ്പട്ടണം സ്വദേശി സത്യ അപുല്‍നായിഡു (39) നെയാണ് കല്‍ തുറുങ്കുലിട്ട് വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
2018 സെപ്റ്റംബര്‍ 25 മുതല്‍ തടവറക്കുള്ളില്‍ റിമാന്റില്‍ കഴിയുന്ന നായിഡുവിന്റെ ജാമ്യ ഹര്‍ജികള്‍ 3 തവണ കോടതി തള്ളി. വിചാരണ തീരും വരെ പ്രതി പുറം ലോകം കാണേണ്ടന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിരസിച്ചത്.
സിറ്റി ഷാഡോ പോലീസ് കഞ്ചാവ് മൊത്തക്കച്ചവടക്കാരായി ചമഞ്ഞ് 25 കിലോ കഞ്ചാവുമായി നായിഡുവിനെ കെണിയൊരുക്കി തലസ്ഥാനത്തു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കൂട്ടു പ്രതിക്കെതിരെയുള്ള തുടരന്വേഷണ അന്തിമ റിപ്പോര്‍ട്ട് ജൂലൈ 15 ന് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
2018 സെപ്റ്റംബര്‍ 25 നാണ് കേസിനാധാരമായ സംഭവം നടന്നത്. തലസ്ഥാന ജില്ലയില്‍ കഞ്ചാവ് മൊത്ത കച്ചവടക്കാര്‍ക്ക് മൊത്തമായി കഞ്ചാവെത്തിക്കുന്ന ആന്ധ്രാ സംഘത്തിലെ പ്രധാനിയാണ് സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്. 2018 കാലഘട്ടത്തില്‍ പിടികൂടിയ കഞ്ചവ് കച്ചവടക്കാരില്‍ നിന്നും ആന്ധ്രയില്‍ നിന്ന് തുശ്ചമായ വിലക്ക് കഞ്ചാവ് തലസ്ഥാനത്തെ മൊത്തക്കച്ചവടക്കാര്‍ക്ക് വില്‍ക്കുന്ന ആന്ധ്രാ - തമിഴ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചു.
തുടര്‍ന്ന് ഷാഡോ സംഘം നായിഡുവിനെ ബന്ധപ്പെട്ട് 25 കിലോ കഞ്ചാവ് ആവശ്യപ്പെട്ടു. അപ്രകാരം കഞ്ചാവ് കൈമാറുന്നതിനായി പൂന്തുറ ഭാഗത്ത് എത്തിയ സമയത്താണ് ഷാഡോ പോലീസ് ഇയാളെ കുടുക്കിയത്.
2018 ഡിസംബര്‍ 1 ന് കുറ്റപത്രം സമര്‍പ്പിച്ചു. 2018 ഡിസംബര്‍ 22 , 2020 ആഗസ്റ്റ് 20 , 2021 ജനുവരി 20 എന്നീ തീയതികളിലായി നായിഡു സമര്‍പ്പിച്ച 3 ജാമ്യ ഹര്‍ജികളാണ് കോടതി തള്ളിയത്.
"
https://www.facebook.com/Malayalivartha


























