അടിനിര്‍ത്തി ജയിച്ചുവരൂ... ജയിപ്പിക്കുക എന്നതിന് പകരം തോല്‍പ്പിക്കുന്നതിന് മത്സരിക്കുന്ന ബിജെപിയെ പൊളിച്ചെഴുത്താനുറച്ച് ആര്‍എസ്എസ്; കേരള ബിജെപിയില്‍ ഓഡിറ്റ് വേണമെന്ന് ശക്തമായ ആവശ്യം; നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ പിടിയില്‍ നിന്നും പുറത്ത് വരണം

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കാന്‍ കഴിയുമായിരുന്ന പല മണ്ഡലങ്ങളുമുണ്ടായിരുന്നു. പക്ഷെ അതെല്ലാം കളഞ്ഞ് കുളിച്ചത് ഗ്രൂപ്പിസമാണ്. ജയിപ്പിക്കുന്നതിനെക്കാളുപരി തോല്‍പ്പിക്കുന്നതിനാണ് നേതാക്കള്‍ പരസ്പരം മത്സരിച്ചത്. തെരഞ്ഞെടുപ്പ് വരെ പാര്‍ട്ടിയെ കുറ്റം പറഞ്ഞ് കിടന്നുറങ്ങിയവര്‍ വരെ തലേദിവസം സ്ഥാനാര്‍ത്ഥി കുപ്പായമണിഞ്ഞ് വന്ന് ശരണം വിളിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ശബരിമല ആര്‍ക്കും വേണ്ടേ വേണ്ട. സ്ഥാനാര്‍ത്ഥി നേതാക്കളേയും കാണാനേയില്ല.
സംസ്ഥാന ബിജെപിയുടെ സമീപകാല പ്രവര്‍ത്തനങ്ങളില്‍ കടുത്ത വിമര്‍ശവുമായി ആര്‍എസ്എസ് രംഗത്തെത്തുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏകോപനം അടക്കം പാളിയെന്നും നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ പിടിയിലാണെന്നും ആര്‍എസ്എസ് നേതൃത്വം ആക്ഷേപിച്ചു. കൊച്ചിയില്‍ നടന്ന ബിജെപി ആര്‍എസ്എസ് നേതൃയോഗത്തിലാണ് വിമര്‍ശനം
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴല്‍പ്പണ വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂക്ഷമായതോടെ ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി ചേര്‍ന്ന് സംഘടനാ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിആര്‍എസ്എസ് നേതൃയോഗം കൊച്ചിയില്‍ ചേര്‍ന്നത്.
തിരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉള്‍പ്പെടെ ജനങ്ങളില്‍ എത്തിക്കുന്ന തരത്തില്‍ ശക്തമായ പ്രചാരണം ബിജെപിക്ക് സംഘടിപ്പിക്കാനായില്ല. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അനാവശ്യ തര്‍ക്കങ്ങളും വീഴ്ചകളും കോട്ടമുണ്ടാക്കി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന കാരണമായി പലഘട്ടങ്ങളിലും ഉയര്‍ന്നുവന്നത് നേതാക്കളുടെ വിഭഗീയതയാണെന്നും ആര്‍എസ്എസ് വിമര്‍ശിച്ചു. അതിനാല്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് നിര്‍ദേശം.
ഗ്രൂപ്പിസത്തിനെതിരേ പലകുറി നിലപാടെടുത്തിട്ടും മാറ്റമുണ്ടാകാത്തതിലുള്ള നീരസവും സംഘ നേതൃത്വം പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ ബിജെപിയുടെ സംഘടനാ സംവിധാനത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്നാണ് ആര്‍എസ്എസ് നിലപാട്. ഇതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ സംഘടനാ ഓഡിറ്റിങ് ഉണ്ടാകും.
നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന സംവിധാനം രൂപീകരിക്കാനാണ് നീക്കം. സാമ്പത്തിക കാര്യങ്ങളിലും പരിശോധനാ സംവിധാനം ഉണ്ടായേക്കും. വിവിധ പരിവാര്‍ സംഘടനകളുടെ ആവശ്യംകൂടി പരിഗണിച്ചാണ് ആര്‍എസ്എസ് ഇതു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മുമ്പ് ജനസംഘത്തിന്റെ കാലഘട്ടത്തില്‍ ഇത്തരമൊരു ഓഡിറ്റിങ് സംവിധാനമുണ്ടായിരുന്നു.
കേരള ബിജെപിയിലെ പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനവും സംബന്ധിച്ച് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് സിവി ആനന്ദബോസ് സൂചിപ്പിച്ചത് വലിയ വിവാദമായിരുന്നു. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുസംഘത്തെയും കേന്ദ്രനേതൃത്വം നിയോഗിച്ചിട്ടില്ലെന്ന ബി.ജെ.പി. ദേശീയ ജനറല്‍സെക്രട്ടറി അരുണ്‍സിങിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അനന്ദബോസിന്റെ പ്രതികരണം.
ഉത്തരവാദിത്തപ്പെട്ടവര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ താന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്നാണ് ആനന്ദബോസ് വ്യക്തമാക്കിയത്. അതേസമയം ഈ ഉത്തരവാദിത്തപ്പെട്ടവര്‍ ആരാണെന്ന് പരസ്യമായി പറയാന്‍ ആനന്ദബോസ് തയ്യാറായിട്ടില്ല. പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് സൂചന. കേന്ദനേതൃത്വം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സിവി ആനന്ദ ബോസ്, ജോക്കബ് തോമസ്, ഇ ശ്രീധരന്‍ എന്നിവര്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്തയാണ് നേരത്തെ പുറത്തുവന്നിരുന്നത്. അതേസമയം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഈ വാര്‍ത്ത നേരത്തെ നിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha


























