നഷ്ടം സഹിച്ച് തുറക്കാനാവില്ല.... വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ബാറുകളും ബിയര്‍ പാര്‍ലറുകളും ഇന്നുമുതല്‍ അടച്ചിടും...

നഷ്ടം സഹിച്ച് തുറക്കാനാവില്ല.... വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ബാറുകളും ബിയര്‍ പാര്‍ലറുകളും ഇന്നുമുതല്‍ അടച്ചിടും...
നഷ്ടം സഹിച്ച് തുറക്കാനാവില്ലെന്ന് ബാറുകള്‍ ഉള്‍പ്പെടുന്ന ഫെഡറേഷന്‍ ഒഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.സുനില്‍കുമാര്‍ പറഞ്ഞു. ബാറുടമകളുമായി മന്ത്രി എം.വി.ഗോവിന്ദന്‍ ഇന്ന് ചര്‍ച്ച നടത്തും.
മാര്‍ജിന്‍ വര്‍ദ്ധിപ്പിച്ചെങ്കിലും ബാറുകളില്‍ മദ്യത്തിന്റെ ചില്ലറവില്പന വിലയില്‍ മാറ്റമില്ല. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നല്‍കുന്ന അതേവിലയ്ക്ക് തന്നെ വില്‍ക്കണം.
എട്ടുശതമാനമായിരുന്ന മാര്‍ജിന്‍ ബാറുകള്‍ക്ക് 25 ശതമാനവും കണ്‍സ്യൂമര്‍ ഫെഡിന് 20 ശതമാനവുമാണ് വര്‍ദ്ധിപ്പിച്ചത്. സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന വര്‍ദ്ധന കുറച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സുനില്‍കുമാര്‍ പറഞ്ഞു.
അതേസമയം, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും മദ്യവില്‍പ്പന നിറുത്തിവച്ചേക്കുമെന്ന് സൂചനയുണ്ട്. പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്ന് എം.ഡി നിര്‍ദ്ദേശം നല്‍കിയതായി വിവരമുണ്ട്.
മദ്യ വില്പനയിലെ ലാഭം ഉപയോഗിച്ചാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ കിറ്റ് വിതരണം. മദ്യവിതരണം തടസപ്പെട്ടാന്‍ കിറ്റ് വിതരണവും പ്രതിസന്ധിയിലാകും.
"
https://www.facebook.com/Malayalivartha


























