വാര്‍ത്തകള്‍ അടിസ്ഥാന രഹിതം : കേരള ഹൈക്കോടതിയുടെ അധികാര പരിധിയില്‍ നിന്ന് ലക്ഷദ്വീപിനെ മാറ്റുന്നില്ല : മാധ്യമ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് ലക്ഷദ്വീപ് കളക്ടര്‍ അസ്‌കര്‍ അലി

അങ്ങനെയൊന്നും മാറുന്നില്ല... മാദ്ധ്യമങ്ങളുടെ മുഖത്തടിച്ച് ലക്ഷദ്വീപ് കളക്ടര്‍... കേരളം വിട്ട് എങ്ങോട്ടുമില്ല.... ആ കാര്യം ഉറപ്പിച്ച് കളക്ടര്‍...
കേരള ഹൈക്കോടതിയുടെ അധികാര പരിധിയില്‍ നിന്ന് ലക്ഷദ്വീപിനെ മാറ്റുമെന്ന തരത്തില്‍ മാധ്യമ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് തുറന്നടിച്ച് ലക്ഷദ്വീപ് കളക്ടര്‍ അസ്‌കര്‍ അലി.
അധികാര പരിധിമാറ്റാന്‍ യാതൊരു വിധത്തിലുള്ള നീക്കങ്ങളും ഇല്ലെന്ന് കളക്ടര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നു. കര്‍ണാടക ഹൈക്കോടതിയുടെ അധികാര പരിധിയിലേക്ക് ലക്ഷദ്വീപിനെമാറ്റുമെന്ന വാര്‍ത്തകളായിരുന്നു പ്രചരിച്ചത് . എന്നാല്‍ ഈ വാര്‍ത്തകള്‍ വളരെയധികം പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെയാണ് സത്യാവസ്ഥ വ്യക്തമാക്കി കളക്ടര്‍ രംഗത്ത് വന്നത്.
ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയില്‍ നിന്നും കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ അഡ്മിനിസ്ട്രേറ്റര്‍ ശുപാര്‍ശ, നല്‍കിയെന്നായിരുന്നു പ്രചരിക്കുന്നത്. യാതൊരു തരത്തിലുള്ള ശുപാര്‍ശകളും നല്‍കിയിട്ടില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ടോടെയായിരുന്നു ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാദ്ധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയത്.
നിലവില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പലഭരണ പരിഷ്‌കാരങ്ങളേയും എതിര്‍ത്തുള്ള പ്രതിപക്ഷ ഹര്‍ജികള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത് . ഇക്കാരണത്താലാണ് അധികാര പരിധി മാറ്റുന്നത് എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. നിലവില്‍ 11 റിറ്റ് പെറ്റീഷന്‍ ഉള്‍പ്പെടെ 23 ഹര്‍ജികളായിരുന്നു കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്.
ചട്ടപ്രകാരം പാര്‍ലമെന്റിന് മാത്രമാണ് ഇത്തരത്തില്‍ അധികാര പരിധിമാറ്റാനുള്ള അനുവാദമുള്ളത്. ഏതായാലും നിലപാട് വ്യക്തമാക്കി കളക്ടര്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























