'കെ. സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു കെ.പി.സി.സി അധ്യക്ഷന്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ്'; സുധാകരന് എല്ലാ ദിവസവും മറുപടി പറയേണ്ട കാര്യമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍

കെ. സുധാകരന് എല്ലാ ദിവസവും മറുപടി പറയേണ്ട കാര്യമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. കെ. സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു കെ.പി.സി.സി അധ്യക്ഷന്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് അതേ തരത്തില്‍ പ്രതികരിച്ചു, അതോടെ അത് അവിടെ അവസാനിച്ചു -അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മരം മുറിക്കാനുള്ള റവന്യൂ ഉത്തരവ് ദുര്‍വിനിയോഗം ചെയ്യുകയായിരുന്നെന്നും കുറ്റം ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരെ അനുകൂലിക്കുന്ന നിലപാടിന്‍െറ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പണത്തിന് ബുദ്ധിമുട്ടുണ്ടാകുമ്ബോഴെല്ലാം കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഇന്ധനവിലക്കയറ്റത്തെക്കുറിച്ച് അദ്ദേഹം വിമര്‍ശിച്ചു. ഈ മാസം 30ന് എല്ലാ തദ്ദേശ വാര്‍ഡുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha


























