പ്രസവശേഷം വീട്ടിലെത്തിയ യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയിലേക്ക് പോകവേ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കാറിടിച്ചു..... അഞ്ച് ദിവസം മാത്രം പ്രായമായ നവജാത ശിശു രക്ഷപ്പട്ടത് അത്ഭുതകരമായി

പ്രസവശേഷം വീട്ടിലെത്തിയ യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയിലേക്ക് പോകവേ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കാറിടിച്ചു..... അഞ്ച് ദിവസം മാത്രം പ്രായമായ നവജാത ശിശു രക്ഷപ്പട്ടത് അത്ഭുതകരമായി .
ഞായറാഴ്ച രാത്രി പത്തരയോടെ ദേശീയപാതയില്‍ കെ.എം.എം.എല്‍ സ്‌പോഞ്ച് കമ്പനിക്ക് സമീപമായിരുന്നു അപകടം നടന്നത്. ചവറ കൊറ്റംകുളങ്ങര സ്വദേശിനിയായ രേവതിയും മാതാവും ഒരുമിച്ച് കരുനാഗപ്പള്ളിയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന തൃശൂര്‍ സ്വദേശികളായ നാല് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന് മുന്‍വശം തകര്‍ന്നിട്ടുണ്ട്. പ്രസവശേഷം വീട്ടിലെത്തിയ രേവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് കരുനാഗപ്പള്ളിയിലെ ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടം. നടന്നത്.
അപകടത്തില്‍ രേവതിയുടെ കാല്‍ ഒടിഞ്ഞതിനെതുടര്‍ന്ന് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സതേടി. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നു.
"
https://www.facebook.com/Malayalivartha
























