പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കൂടെ കണ്ടെത്തി...

പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കൂടെ കണ്ടെത്തി.ആലക്കോട് രയരോം പുഴയില്‍ വട്ടക്കയം ആറാട്ടുകടവില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ തറപ്പള്ളിക്കുന്നേല്‍ അക്ഷയ് യുടെ (22) മൃതദേഹമാണ് കണ്ടെത്തിയത്.
നാല് ദിവസത്തെ തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് കുളിക്കാനിറങ്ങിയപ്പോഴാണ് അക്ഷയ്യും ജോഫിനും അപകടത്തില്‍പ്പെട്ടത്.
രയരോം പുഴയില്‍ ഇക്കൊല്ലമുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു ശനിയാഴ്ചത്തേത്. ഞായറാഴ്ച രാവിലെ വെള്ളാപ്പണിയില്‍ ജോസഫിന്റെ മകന്‍ ജോഫിന്റെ (24) മൃതദേഹം നാട്ടുകാരുടെ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. അവിചാരിതമായ ഇവരുടെ വേര്‍പ്ാടില്‍ വിറങ്ങലിച്ച് നാട്ടുകാരും കുടുംബാംഗങ്ങളും..
"
https://www.facebook.com/Malayalivartha
























