അമ്മായിഅമ്മയും വിസ്മയയെ ഉപദ്രവിക്കുമായിരുന്നു: അന്നൊരിക്കൽ അടിച്ചപ്പോൾ പരാതിയുമായി കിരണിന്റെ അടുക്കലെത്തി: കിരൺ പറഞ്ഞ മറുപടി ഞെട്ടിക്കുന്നത്!!! ക്രൂരതയുടെ ചുരുളകൾ ഓരോന്നായി അഴിയുന്നു

വിസ്മയയുടെ മരണത്തിൽ അമ്മായിയമ്മയെയും പോലീസ് പിടികൂടാനുള്ള സാധ്യതകൾ കൂടുന്നു. അവർക്കെതിരെയും വിസ്മയയുടെ ബന്ധുക്കൾആരോപണ ശരങ്ങൾ എറിഞ്ഞു രംഗത്തുവന്നിരിക്കുകയാണ്. കിരണി നോടൊപ്പം തന്നെ അയാളുടെ അമ്മയും വളരെയധികം ക്രൂരത വിസ്മയയോട് ചെയ്തു എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരങ്ങൾ.
മകളെ മർദിക്കുന്നതിന് കിരണിന്റെ വീട്ടുകാരുടെ പിന്തുണയുമുണ്ട്. നാല് ദിവസം മുമ്പ് അവന്റെ അമ്മ വിസ്മയയെ അടിച്ചിട്ടുണ്ടെന്ന് മകളുടെ കൂട്ടുകാരി ഇന്നലെ വിസ്മയയുടെ മാതാപിതാക്കളോട് പറഞ്ഞു എന്ന് അവർ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
അമ്മ മർദിച്ച കാര്യം കിരണിനോട് പറഞ്ഞപ്പോൾ അയാളുടെ മറുപടി അതിനെക്കാളും അമ്പരപ്പിക്കുന്നതായിരുന്നു. നിന്റെ അമ്മ അടിച്ച പോലെ കണ്ടാൽ മതിയെന്നായിരുന്നു പ്രതികരിച്ചതെന്ന് കൂട്ടുകാരി പറഞ്ഞു.
അവർ വഴക്കുണ്ടാകുമ്പോൾ കിരണിന്റെ അച്ഛൻ ഇരുന്ന് ടിവി കാണും. അമ്മ അടുക്കളയിൽ പണിയിലും. ഇതൊന്നും അവർ മൈന്റ് ചെയ്യില്ല. അമ്മ മോന്റെ സൈഡാണ്. മോൻ പറയുന്നതിന് അപ്പുറമില്ല.ഒരു ദിവസം ചെള്ളയിൽ അടിച്ചു. വായൊക്കെ മുറിഞ്ഞു. അത് വാട്‌സാപ്പിൽ മോൾ അയച്ചു തന്നുവെന്നും വിസ്മയയുടെ ബന്ധുക്കൾ വെളിപ്പെടുത്തി.
മകൾ വീട്ടിലായിരുന്ന സമയത്ത് തർക്കം തീർക്കുന്നതിന് ഫെബ്രുവരി 25-ന് ഒരു ചർച്ച വെച്ചതായിരുന്നു. ഇതിനിടെയായിരുന്നു 20-ാം തിയതി പരീക്ഷ കഴിഞ്ഞ ശേഷം അവളെ അവൻ വിളിച്ചുകൊണ്ട് പോയത്. ചർച്ചയിൽ അവനെ വേണ്ടെന്ന് തീരുമാനമെടുക്കുമെന്ന് അവൾക്കറിയാം.
അതുകൊണ്ടാണ് അവൻ വിളിച്ചപ്പോൾ അവൾ പോയതെന്നും വീട്ടുകാർ വേദനയോടെ ഓർക്കുന്നു. അമ്മയെ ഫോണിൽ വിളിക്കാറുണ്ട്. അവൻ ജോലിക്ക് പോകുന്ന സമയത്താകും ഈ വിളി എന്നാണ് അവർ പറയുന്നത്. എല്ലാം സഹിക്കും നല്ല മനക്കരുത്തുണ്ട്. അതുകൊണ്ടാണ് തന്റെ കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ച് പറയുന്നതെന്നും ത്രിവിക്രമൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























