വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസം: സൈനികനായ ഭർത്താവ് ഡ്യൂട്ടിയിൽ പ്രവേശിച്ചത് ദിവസങ്ങൾക്ക് മുന്നേ: വീട്ടിലെ മുറിയിൽ ഭർതൃ മാതാക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച: 19 കാരിയുടെ കടും കൈയിൽ പകച്ച് വീട്ടുകാർ

ഭർത്താവിന്റെ വീട്ടുകാരുടെ അതി ക്രൂരപീഡനം നിമിത്തം മനംനൊന്ത് 24 കാരി ആത്മഹത്യ ചെയ്ത വിവരത്തിൽ നിന്നും കേരളം ഇതുവരെ മുക്തമായിട്ടില്ല... വിസ്മയ എന്ന പെൺകുട്ടിയുടെ വിയോഗത്തിൽ മനംനൊന്തു നീറുകയാണ് നമ്മിൽ പലരും. ഇതിനിടയിൽ ഇതാ കേരളത്തെ ഞെട്ടിച്ച് മറ്റൊരു വാർത്ത കൂടി പുറത്ത് വരികയാണ്. ആലപ്പുഴയിൽ വളളിക്കുന്നത്ത് പത്തൊമ്പതുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഷ്‌ണുവിന്‍റെ ഭാര്യ സുചിത്രയാണ് മരിച്ചത്. മുറിക്കുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് മാസം മുമ്പായിരുന്നു വിവാഹം കഴിഞ്ഞത്. സുചിത്രയുടെ ഭർത്താവ് വിഷ്‌ണു സൈനികനാണ്. നിലവിൽ ഇയാൾ ഉത്തരാഖണ്ഡിലാണ് ഉള്ളത്.
രാവിലെ പതിനൊന്നരയോടെയാണ് സുചിത്രയെ മരിച്ച നിലയിൽ മുറിയ്ക്കുള്ളിൽ കണ്ടെത്തിയതെന്നാണ് ഭർതൃമാതാവ് നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് തൊട്ടടുത്തുള്ളവരെയെല്ലാം വിളിച്ച് വരുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സുചിത്രയുടെ മരണത്തിന് പിന്നിലെ കാരണം എന്താണെന്ന് വിശദമായി പരിശോധിച്ച ശേഷം മാത്രമേ പറയാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസമയത്ത് സുചിത്രയുടെ ഭർതൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുത്തിടെയാണ് വിവാഹത്തിന്‍റെ ലീവ് കഴിഞ്ഞ ശേഷം സൈനികനായ വിഷ്‌ണു തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. എന്തായാലും നടക്കുമുള്ള വാർത്തയാണിതെന്ന് പറയാതെ വയ്യ. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ ലഭ്യമാകുകയുള്ളൂ.
https://www.facebook.com/Malayalivartha
























