രോഗമുക്തിയിൽ ആശങ്ക... ഇന്നും പത്തിനു മുകളിൽ പോസിറ്റിവിറ്റി നിരക്ക്... 100നു മുകളിൽ മരണം...

സംസ്ഥാനത്ത് കൊവിഡ് രോഗബാധ വിട്ടൊഴിഞ്ഞിട്ടില്ല. ഇപ്പോഴും ആശങ്ക ഉണർത്തുന്നതാണ് രോഗബാധാ നിരക്കുകൾ. സാധാരണയായി രോഗബാധയെക്കാൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് രോഗമുക്തിയായിരുന്നു. എന്നാൽ ഇന്ന് നേരേ വിപരീതമായിരുന്നു സംഭവിച്ചത്. കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
8 ജില്ലകളിലാണ് 1000ത്തിനു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്‍ഗോഡ് 439, വയനാട് 352, ഇടുക്കി 309 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 136 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,581 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 77 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,469 പേര്‍ രോഗമുക്തി നേടി. ഇതോടെ 99,859 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,41,436 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,06,706 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.
തിരുവനന്തപുരം മുദാക്കല്‍, പള്ളിച്ചല്‍, പത്തനംതിട്ട കടപ്ര, കോട്ടയം വാഴപ്പള്ളി, എറണാകുളം കീഴ്മാട്, തൃശൂര്‍ വലപ്പാട്, പാലക്കാട് എലവഞ്ചേരി, എരിമയൂര്‍, കണ്ണമ്പ്ര, കിഴക്കഞ്ചേരി, ലെക്കിടി-പേരൂര്‍, മുതുതല, പട്ടാമ്പി, തരൂര്‍, തൃത്താല, വടവന്നൂര്‍, പറളി, പിരായിരി, മലപ്പുറം കാളികാവ്, മാറഞ്ചേരി, പെരുമണ്ണ ക്ലാരി, വഴിക്കടവ്, കാസര്‍ഗോഡ് അജാനൂര്‍, മധുര്‍ എന്നിവയാണ് ടി.പി.ആര്‍ 24ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.
അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ വീണ്ടും ഉയർന്നു. 24 മണിക്കൂറിനിടെ 54,069 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 1,321 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
3,00,82,778 പേർക്കാണ് ഇത് വരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. നിലവിൽ 6,27,057 പേരാണ് ചികിത്സയിലുള്ളത്. ഇത് വരെ 2,90,63,740 പേർ രോഗമുക്തി നേടി. സർക്കാർ കണക്കനസുരിച്ച് ഇത് വരെ 3,91,981 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
2.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏഴ് ദിവസത്തെ ശരാശരി ഇപ്പോൾ 3.04 ശതമാനമാണ്. രോഗമുക്തി നിരക്ക് 96.61 ശതമാനമായി ഉയർന്നിട്ടുണ്ട്. വാക്സീനേഷൻ പ്രക്രിയ പുരോഗമിക്കുകയാണ്. ഇത് വരെ 30,16,26,028 ഡോസ് വാക്സീൻ നൽകി കഴിഞ്ഞുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 64,89,599 ഡോസുകൾ ഇന്നലെ മാത്രം നൽകിയതാണ്.
https://www.facebook.com/Malayalivartha





















