അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് യുവതിയോട് സംസാരിച്ചത്....ആത്മരോഷം കൊണ്ടുണ്ടായ പ്രതികരണമായിരുന്നു അത്...വാക്കുകള്‍ മുറിവേല്‍പ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു...വിവാദ പരാമർശത്തിന് പിന്നാലെ ഖേദപ്രകടനവുമായി വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍

അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് ചാനല്‍ പരിപാടിയില്‍ യുവതിയോട് സംസാരിച്ചതെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. വാക്കുകള്‍ മുറിവേല്‍പ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. ആത്മരോഷം കൊണ്ടുണ്ടായ പ്രതികരണമായിരുന്നും അതെന്നും വനിത കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. നേരത്തെ, ചാനല്‍ പരിപാടിക്കിടെ അനുഭവിച്ചോളു എന്ന് പറഞ്ഞത് മോശം അര്ഥത്തിലല്ലെന്ന് ജോസഫൈന്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനം.
അതേസമയം, ജോസഫൈന്‍റെ പരാമര്‍ശം സി.പി.എം പരിശോധിക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. തത്സമയ പരിപാടിയില്‍ പങ്കെടുത്തതില്‍ പാര്‍ട്ടിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജോസഫൈന്‍റെ പ്രസ്താവനക്കെതിരെ ഇടതു സഹയാത്രികര്‍ ഉള്‍പ്പടെ ഇന്ന് രംഗത്തെത്തിയിരുന്നു.
ഭര്‍തൃഗൃഹത്തിലെ പീഡന പരാതി നല്‍കാന്‍ വിളിച്ച യുവതിക്ക് വനിത കമീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്‍ നല്‍കിയ മറുപടിയാണ് വിവാദത്തിലായത്. സ്വകാര്യ ചാനലില്‍ നടന്ന ലൈവ് ഷോയില്‍ ഗാര്‍ഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ് എം.സി ജോസഫൈന്‍ നീതിരഹിതമായി പ്രതികരിച്ചത്.
'2014ല്‍ ആണ് കല്യാണം കഴിഞ്ഞത്. ഭര്‍ത്താവ് വിദേശത്ത് പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. ഭര്‍ത്താവില്‍ നിന്നും സമാനമായ പീഡനമേറ്റതായും യുവതി വനിതാകമീഷന് േഫാണിലൂടെ നല്‍കിയ പരാതിയില്‍ പറയുന്നു.
ഇത് കേട്ട ഉടന്‍ നിങ്ങള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ലെന്നാണ് ജോസഫൈന്‍ ചോദിച്ചത്. ഞാന്‍ ആരെയും അറിയിച്ചില്ലെന്ന് യുവതി മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ പിന്നെ അനുഭവിച്ചോ എന്നാണ് യുവതിക്ക് ജോസഫൈന്‍ നല്‍കിയ മറുപടി
https://www.facebook.com/Malayalivartha





















