മുഖ്യമന്ത്രി അധികാരം ദുരുപയോഗം നടത്തി... ഹൈക്കോടതിയില്‍ ആഞ്ഞടിച്ച് ഇഡി... വിയർത്ത് പിണറായി...

സ്വർണ്ണക്കടത്ത് കേസിൽ ഇപ്പോൾ വെട്ടിലായിരിക്കുന്നത് സർക്കാർ തന്നെയാണ് എന്ന് വേണം പറയാൻ. കാരണം കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച നടപടിക്കെതിരെ ഇഡി ഹൈക്കോടതിയില്‍ ഇപ്പോൾ ആഞ്ഞടിച്ചിരിക്കുകയാണ്.
ഇതുകൂടാതെ സ്വപ്‌നയെയും സരിത്തിനേയും ഉപയോഗിച്ച് യു എ ഇ കോണ്‍സല്‍ ജനറല്‍ മന്ത്രിമാരുമായി വഴി വിട്ട തരത്തില്‍ ബന്ധം സ്ഥാപിച്ചതായി കസ്റ്റംസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്നാണ് ഇഡിയുടെ ആവശ്യം ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്.
അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് മുഖ്യമന്ത്രി ഉത്തരവിറക്കിയത്. അന്വേഷണം അട്ടിമറിക്കാനാണ് കമ്മീഷനെ നിയമിച്ചതെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കം ഉള്ളവർക്കെതിരെ മൊഴിനൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ആയിരുന്നു പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ വെളിപ്പെടുത്തൽ. നേതാക്കൾക്കെതിരെ മൊഴി നൽകിയാൽ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞെന്ന് സന്ദീപ് നായർ കോടതിക്ക് കത്തയച്ചു.
ഇതിന് പിറകെയാണ് സർക്കാർ അസാധാരണ നടപടിയിലൂടെ കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്. കമ്മീഷന്‍റെ പരിഗണന വിഷയം നേരത്തെ സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിന് പിറകെയാണ് കമ്മീഷൻ തെളിവുകൾ ശേഖരിക്കാൻ നടപടികൾ തുടങ്ങിയത്. കേന്ദ്ര ഏജൻസികൾ നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടുണ്ടോ എന്നാണ് കമ്മീഷൻ പരിശോധിക്കുന്നത്.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാറിനെതിരെ കസ്റ്റംസ് തിരിഞ്ഞിട്ടുണ്ട്. സ്വപ്‌നയെയും സരിത്തിനേയും ഉപയോഗിച്ച് യു എ ഇ കോണ്‍സല്‍ ജനറല്‍ മന്ത്രിമാരുമായി വഴി വിട്ട തരത്തില്‍ ബന്ധം സ്ഥാപിച്ചതായി കസ്റ്റംസ്.
സ്വര്‍ണക്കടത്തിൽ കോണ്‍സല്‍ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധമുണ്ടെന്നും ആയതിനാൽ പ്രതികള്‍ക്ക് ഷോക്കോസ് നോട്ടീസ് അയച്ചെന്നുമുള്ള വാർക്കളും പുറത്ത് വന്നിട്ടുണ്ട്. പ്രതികള്‍ക്ക് നല്‍കിയ ഷോക്കോസ് നോട്ടീസിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
സംസ്ഥാനത്തെ പ്രോട്ടോക്കോള്‍ കേന്ദ്രസര്‍ക്കാറിന്റെയും വിദേശകാര്യ മന്ത്രാലത്തിന്റെ ചട്ടങ്ങളും മറികടന്നാണ് ഇവര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ച് എന്ന് കസ്റ്റംസ് നല്‍കിയ ഷോക്കോസ് നോട്ടീസില്‍ പറയുന്നു. ചില മന്ത്രിമാര്‍ ഇവര്‍ക്ക് ഒപ്പം പ്രവര്‍ത്തിച്ചതായി നോട്ടിസില്‍ സൂചനയുണ്ട്.
ചട്ടങ്ങള്‍ മറികടന്ന് ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ യോഗങ്ങള്‍ നടത്തിയതായും പ്രോട്ടോക്കോള്‍ മറികടന്ന് സംസ്ഥാനം നല്‍കിയ വൈ കാറ്റഗറി സുരക്ഷ കോണ്‍സില്‍ ജനറല്‍ ദുരുപയോഗം ചെയ്താതായും 260 പേജുള്ള ഷോക്കോസ് നോട്ടിസില്‍ പ്രത്യേകം പരാമർശിക്കുന്നു.
https://www.facebook.com/Malayalivartha





















