രാജകീയ യാത്ര.... ഈസ ബിന്‍ ഇബ്രാഹീന് ഇക്കുറി അപൂര്‍വഭാഗ്യം

കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മലേഷ്യയിലേക്ക് പറക്കുമ്‌ബോള്‍ രാജകീയ യാത്രയായിരുന്നു കണ്ണാടിപ്പറമ്ബ് പുല്ലൂപ്പി ജുമാ മസ്ജിദിനു സമീപം ഈസ ബിന്‍ ഇബ്രാഹീന്. കൊച്ചി നെടുമ്ബാശ്ശേരിയില്‍ നിന്ന് കോലാലംപൂരിലേക്കാണ് യാത്ര ചെയ്തത്. കൊവിഡ് നിയന്ത്രണം കാരണം ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഈസയെ വിമാനത്താല്‍ ഒറ്റയാക്കിയത്. മലേഷ്യയില്‍ 28 വര്‍ഷത്തോളമായി അല്‍അമീന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും ഹോട്ടല്‍ ബിസിനസും നടത്തുകയാണ് ഈസ ബിന്‍ ഇബ്രാഹിം. കൊവിഡ് വ്യാപനം കാരണം ഇന്ത്യയില്‍ നിന്ന് മലേഷ്യയിലേക്കുള്ള യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് ജനുവരിയില്‍ നാട്ടിലെത്തിയ ഈ സയുടെ മടങ്ങി പോക്ക് വൈകിയത്.പിന്നീട് നിശ്ചിത വരുമാനവും യാത്രകളും ചെയ്യുന്നവര്‍ക്ക് മാത്രമാണ് യാത്രാനുമതി ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് മറ്റു യാത്രക്കാര്‍ ഇല്ലാതിരുന്നത്.
ജീവിതത്തില്‍ നൂറിലധികം യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെയൊരു ഒറ്റയാന്‍ യാത്രയെന്നും പ്രത്യേക അനുഭവമാണെന്നും ഈസ പറഞ്ഞു. കണ്ണൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം നെടുമ്ബാശ്ശേരിയിലെത്തിയ ഈ 51നുകാരന്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യയുടെ ഹത 422 വിമാനത്തില്‍ രാവിലെ 7.45 നാണ് പുറപ്പെട്ടത്.ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ കോലാംലംപൂരില്‍ ഇറങ്ങി. നിരവധി സുഹൃത്തുകളും നാട്ടുകാരും ഒറ്റയാന്‍ യാത്രയുടെ വിശേഷമറിയാന്‍ വിളിക്കുന്നുണ്ട്. ഒറ്റ യാത്രക്കാരനായതിനാല്‍ ബോര്‍ഡിംഗ് പാസ് പരിശോധന പെട്ടെന്ന് പൂര്‍ത്തിയാക്കി. പ്രത്യേക പരിഗണന തന്നെ വിമാനത്തില്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സാധാരണ പോലെ 16800 രൂപയുടെ എക്കോണമി ക്ലാസ് ടിക്കറ്റ് ചാര്‍ജ് തന്നെയാണ് ഈടാക്കിയത്.
https://www.facebook.com/Malayalivartha





















