ഇന്നും നാളെയും സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍.... കൊവിഡ് പ്രതിദിന വ്യാപനത്തോത് 10 ശതമാനത്തില്‍ നിന്ന് താഴാത്തതിനാല്‍ കര്‍ശന നിയന്ത്രണത്തിനാണ് പൊലീസിന് നിര്‍ദ്ദേശം

ഇന്നും നാളെയും സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണാണ്. കൊവിഡ് പ്രതിദിന വ്യാപനത്തോത് 10 ശതമാനത്തില്‍ നിന്ന് താഴാത്തതിനാല്‍ കര്‍ശന നിയന്ത്രണത്തിനാണ് പൊലീസിന് നിര്‍ദ്ദേശം.
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കും, കൂടുതല്‍ ലോക്ഡൗണ്‍ ഇളവില്ല, ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ക്ക് തീരുമാനം
അനുമതി
അവശ്യസേവന വിഭാഗത്തില്‍പെട്ട കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, മാദ്ധ്യമങ്ങള്‍,പത്രവിതരണം,ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍
ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ. ഹോം ഡെലിവറി മാത്രം. ബേക്കറിയും രാത്രി ഏഴുവരെ
പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍, മത്സ്യം, മാംസം വില്‍ക്കുന്ന കടകളും കള്ളുഷാപ്പും(പാഴ്‌സല്‍ മാത്രം) രാത്രി ഏഴുവരെ
വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം
രോഗികളുടെ കൂട്ടിരുപ്പുകാര്‍, വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ എന്നിവര്‍ക്ക് രേഖ കാണിച്ച് യാത്ര ചെയ്യാം
https://www.facebook.com/Malayalivartha




















