സ്ത്രീധനം വാങ്ങരുത്..കൊടുക്കരുത്....സ്ത്രീധനത്തിനെതിരെ മാസ് ഡയലോഗ് പങ്കുവച്ച് ലാലേട്ടന്‍

കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം സ്ത്രീധനത്തെ ചെല്ലിയുള്ള കൊലപാതകമാണ്. നിരവധി സിനിമ താരങ്ങളും ഇതേതുടര്‍ന്ന് പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സ്ത്രീധനത്തിനെതിരായ സന്ദേശവുമായി 'ആറാട്ട്' സിനിമയിലെ മാസ് സംഭാഷണ രംഗം പങ്കുവച്ച് താരരാജാവ് മോഹന്‍ലാല്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപത്രത്തിന്റെ ഡയലോഗ് അടങ്ങിയ രംഗമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്.
പെണ്‍കുട്ടികള്‍ തങ്ങളുടെ പഠനം മുഴുവനാക്കാതെ വിവാഹം വേണ്ട എന്ന് പറയുമ്‌ബോള്‍ അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കികൊണ്ടുള്ള വാക്കുകള്‍ ആണ് മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്നത്. 'പെണ്ണുങ്ങള്‍ക്ക് കല്യാണം അല്ല ഒരേയൊരു ലക്ഷ്യം.സ്വയം പര്യാപ്തതയാണ് വേണ്ടത്.അതാണ് പൊളിറ്റിക്കലി ശെരി' എന്നാണ് അദ്ദേഹം വീഡിയോയിലൂടെ പറയുന്നത്. മാത്രമല്ല ഈ രംഗത്തിനൊപ്പം തന്നെ മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള ഒരു സന്ദേശവും വീഡിയോയില്‍ നല്‍കിയിട്ടുണ്ട്.
'തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്‌നേഹത്തിലും നിലനില്‍ക്കുന്ന സഹവര്‍ത്തിത്വമാണ് വിവാഹം. അത്, കണക്ക് പറയുന്ന കച്ചവടമല്ല. സ്ത്രീധനം വാങ്ങരുത്..കൊടുക്കരുത്. എന്നാണ് ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ പറയുന്നത്.
'സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ. എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വീഡിയോ വൈറലായി കഴിഞ്ഞിട്ടുണ്ട്.'
ആറാട്ട് സിനിമയുടെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















