സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധം; ചെമ്പിലോട് നേര്‍ത്ത് മേഖലാ സെക്രട്ടറി സി സജേഷിനെ ഡിവൈഎഫ്‌ഐയില്‍ നിന്നും പുറത്താക്കി

കണ്ണൂര്‍ ചെമ്പിലോട് നേര്‍ത്ത് മേഖലാ സെക്രട്ടറി സി സജേഷിനെതിരെ നടപടിയുമായി ഡിവൈഎഫ്‌ഐ. സജേഷിനെ ഡിവൈഎഫ്‌ഐയില്‍ നിന്നും പുറത്താക്കി.സംഘടനയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനത്തിന്റെ പേരിലാണ് സജേഷിനെതിരെ നടപടി സ്വീകരിച്ചത്.
സ്വര്‍ണ്ണക്കടത്ത് സംഘാംഗമായ അര്‍ജന്‍ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷാണെന്ന് കണ്ടെത്തിയിരുന്നു ഈ സാഹചര്യത്തിലാണ് സജേഷിനെ ഡിവൈഎഫ് ഐ പുറത്താക്കിയത്. പാര്‍ട്ടിയില്‍ സജേഷിനെതിരേയുള്ള ആദ്യഘട്ട നടപടിയെന്ന നിലയിലാണ് ഡിവൈഎഫ്‌ഐയില്‍ നിന്ന് പുറത്താക്കിയത്. അധികം വൈകാതെ സജേഷിനെതിരേ സിപിഎമ്മും നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം. ഇതിനുള്ള ശുപാര്‍ശ ലോക്കല്‍ കമ്മിറ്റി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
സജേഷ് കാര്‍ വാങ്ങിയ സമയം മുതല്‍ അര്‍ജുനാണ് കാര്‍ ഉപയോഗിച്ചിരുന്നത്. നേരത്തേ അഴീക്കോട് നിന്ന് കാര്‍ കാണാതായപ്പോഴാണ് സജേഷ് പരാതി നല്‍കിയത്. ഇതേ കാറാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടതെന്നും അര്‍ജുന്‍ ഉപയോഗിച്ചതെന്നും വ്യക്തമായതിന് ശേഷമാണ് അദ്ദേഹം പരാതി നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha






















