എല്ലാം അറിഞ്ഞ് കൊണ്ട്... അര്‍ജുൻ ആയങ്കിയുടെ ക്വട്ടേഷന്‍ പ്രവര്‍ത്തനം സിപിഎമ്മിന്റെ മറവിൽ... സജേഷിനെ പുറത്താക്കി ഡിവൈഎഫ്ഐ...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ കണ്ണൂര്‍ ചെമ്പിലോട് ഡിവൈഎഫ്ഐ നേര്‍ത്ത് മേഖലാ സെക്രട്ടറി സി.സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി. സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയതിനാണ് പാർട്ടി നടപടിയെടുത്തതെന്നാണ് അറിയിച്ചിരിക്കുന്നത്.
സിപിഎമ്മിനെ മറയാക്കിയാണ് അര്‍ജുന്‍ ആയങ്കി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് എന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐ കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അര്‍ജുനെ സ്ഥാനത്തുനിന്നു നീക്കിയിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു എന്നാണ് ലഭിച്ച വിവരം. സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പ്രചാരകനായി പ്രവർത്തിച്ചിരുന്നു. മൂന്നു വര്‍ഷം മുൻപാണ് ഡിവൈഎഫ്ഐയുടെ ഭാരവാഹിത്വത്തില്‍ നിന്ന് അര്‍ജുന്‍ ആയങ്കിയെ നീക്കുന്നത്.
പാര്‍ട്ടിയില്‍ സജേഷിനെതിരേയുള്ള ആദ്യഘട്ട നടപടിയെന്ന നിലയിലണ് ഡിവൈഎഫ്‌ഐയില്‍ നിന്ന് പുറത്താക്കിയത്. അധികം വൈകാതെ സജേഷിനെതിരേ സിപിഎമ്മും നടപടി സ്വീകരിച്ചേക്കും. ഇതിനുള്ള ശുപര്‍ശ ലോക്കല്‍ കമ്മിറ്റി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
സജേഷ് കാര്‍ വാങ്ങിയ അന്നുമുതല്‍ കാര്‍ ഉപയോഗിച്ചിരുന്നത് ക്വട്ടേഷന്‍ സംഘാംഗമായ അര്‍ജുനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ അഴീക്കോട് നിന്ന് കാര്‍ കാണാതായപ്പോഴാണ് സജേഷ് പരാതി നല്‍കിയത്.
ഇതേ കാറാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടതെന്നും അര്‍ജുന്‍ ഉപയോഗിച്ചതെന്നും വ്യക്തമായതിന് ശേഷമാണ് അദ്ദേഹം പരാതി നല്‍കിയിരുന്നത്.
ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദമാണ് കാരണമെന്നാണ് സൂചന. ചുമതലകളില്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു. നേതാക്കളുമായി ബന്ധമുണ്ടായിരുന്നു.
പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നതാണു മറ്റു ക്വട്ടേഷന്‍ സംഘങ്ങള്‍ അര്‍ജുനെ ഭയക്കാന്‍ കാരണം. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ അര്‍ജുന്റെ ജോലി സംബന്ധിച്ച് നാട്ടുകാര്‍ക്കറിയില്ല. പക്ഷേ ആഢംബര ജീവിതമായിരുന്നു.
ഇതിനിടെയാണ് സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പ്രചാരകനായുള്ള വളര്‍ച്ച. കൊടി സുനിയുടെ സംഘമായും ബന്ധമുണ്ട്. എടയന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ സുഹൃത്തു കൂടിയാണ് ഇയാള്‍. സ്വര്‍ണക്കടത്തും ക്വട്ടേഷനും വരുമാനമാര്‍ഗമായി മാറി. വിവിധ സ്റ്റേഷനുകളില്‍ അര്‍ജുനെതിരെ കേസുകളുണ്ടെന്നാണ് വിവരം.
ഒളിവിലുള്ള അര്‍ജുന്‍ ആയങ്കിയെ കണ്ടെത്തി ചോദ്യം ചെയ്താല്‍ സ്വര്‍ണക്കടത്തിന്‍റെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കസ്റ്റംസിന്‍റെ കണക്കുകൂട്ടല്‍. അര്‍ജുനെ കൂടാതെ സംഘത്തിലുള്ള പലരെയും നാട്ടില്‍ കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പി. ജയരാജന്‍ നേതൃത്വം കൊടുക്കുന്ന ജീവകാരുണ്യ സംഘടനയായ ഐആര്‍പിസിയുടെ പരിപാടികളില്‍ പങ്കെടുത്തതിന്‍റെ ഫോട്ടോകളും പുറത്തുവന്നു.
അതേസമയം, രാമനാട്ടുകര അപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കിയും സംഘവും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയതിനു തെളിവ്. ടെര്‍മിനലിനു പുറത്ത് കാരിയറിനെ കാത്തുനില്‍ക്കുന്ന ചിത്രങ്ങള്‍ ലഭിച്ചു.
കരിപ്പൂര്‍ സ്വര്‍ണക്കടത്തുക്കേസ് അന്വേഷണത്തില്‍ ചിത്രങ്ങള്‍ മുഖ്യ തെളിവാകും. അര്‍ജുന്‍റെ നേതൃത്വത്തിലുളള കണ്ണൂര്‍ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha






















