മദ്യലഹരിയില്‍ യുവതിയെ കാറില്‍വെച്ച് അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

മദ്യലഹരിയില്‍ യുവതിയെ കാറില്‍വെച്ച് അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണ്‍ സ്റ്റാഫംഗത്തിന്റെ മകനും അഭിഭാഷകനുമായ അശോകിനെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതിനും മര്‍ദിച്ചതിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ലോ കോളേജ് ജംങ്ഷനില്‍ കാറില്‍വെച്ച് ഒരാള്‍ യുവതിയെ മര്‍ദിക്കുന്നതായി നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്ത് എത്തുകയും യുവതിയെയും അശോകിനെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണ്‍ സ്റ്റാഫംഗമായിരുന്ന ആളുടെ മകനാണെന്ന് കണ്ടെത്തിയത്. യുവതിയുടെ പരാതിയിലാണ് മ്യൂസിയം പോലീസ് അശോകിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha






















