രാമനാട്ടുകരയിലെ സ്വര്‍ണക്കടത്തുകേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

രാമനാട്ടുകരയിലെ സ്വര്‍ണക്കടത്തു കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കൊടുവള്ളി വാവാട് തെക്കയില്‍കണ്ണിപ്പൊയില്‍ ഫിജാസ് (21), മഞ്ചേരി സ്വദേശി ശിഹാബ് (35) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
നേരത്തേ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായിരുന്ന സൂഫിയാന്റെ സഹോദരനാണ് ഫിജാസ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തിനും ചെര്‍പ്പുളശ്ശേരി സംഘത്തിനും ഇടയില്‍ പ്രവര്‍ത്തിച്ചയാളാണ് ഫിജാസ്. ഈ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. സൂഫിയാന്‍ ഒളിവിലാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha






















