കൊല്ലത്ത് യുവതിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ഒരു മാസം മുന്‍പ് ഗൃഹപ്രവേശം നടത്തിയ വീട്ടിൽ യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃപീഡനത്തെ തുടർന്നെന്ന് പരാതി; ഭർത്താവ് ഒളിവിൽ

കൊല്ലത്ത് മറ്റൊരു യുവതിയെ കൂടി ആത്മത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പരവൂര്‍ ചിറക്കരത്താഴം സ്വദേശി വിജിതയെയാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍തൃപീഡനമാണെന്നാണ് പരാതി. ഒരു മാസം മുന്‍പ് ഗൃഹപ്രവേശം നടത്തിയ വീട്ടിലായിരുന്നു ആത്മഹത്യ. 30 വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
കുളിമുറിയുടെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഗ്യാസ് സിലിന്‍ഡര്‍ കൊണ്ട് കുളിമുറിയുടെ കതക് തകര്‍ത്ത ശേഷമാണ് വിജിതയെ പുറത്തെടുത്തതെന്ന് രതീഷ് ബന്ധുക്കളോട് പറഞ്ഞു. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിന് പിന്നാലെ രതീഷ് ഒളിവിലാണ്.
ദമ്ബതികള്‍ക്ക് രണ്ടു മക്കളുണ്ട്. ഭര്‍ത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിന് പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു. അച്ഛന്‍ സ്ഥിരമായി അമ്മയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് മകന്‍ അര്‍ജുന്‍ പറഞ്ഞു. മകന്റെ മൊഴി കേസില്‍ നിര്‍ണായകമാകും. സംഭവത്തില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ വേദനയുണ്ടെന്ന് ഷാഹിദ കമല്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ വാര്‍ഡ് തലത്തില്‍ സമിതികള്‍ രൂപീകരിക്കും.
https://www.facebook.com/Malayalivartha
























