എല്ലാം ഓര്‍മ്മയില്‍ തെളിയുമ്പോള്‍... കമലദളം സെറ്റിലെ അനുഭവം വെളിപ്പെടുത്തി സംവിധായകന്‍ ജോസ് തോമസ്; ആന്റണി പെരുമ്പാവൂര്‍ ശതകോടീശ്വരന്‍ ആയില്ലെങ്കിലെ അത്ഭുതമുള്ളൂ; ആന്ണറി പെരുമ്പാവൂരും മോഹന്‍ലാലും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് വെളിപ്പെടുത്തല്‍

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ആത്മബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മാട്ടുപെട്ടി മച്ചാന്‍, മായാ മോഹിനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനായ ജോസ് തോമസ് ഇപ്പോള്‍ തന്റെ അനുഭവം പങ്കുവയ്ക്കുകയാണ്.
മൂന്നരപതിറ്റാണ്ടായി നിരവധി സിനിമകളില്‍ സഹസംവിധായകനായും ജോസ് തോമസ് പ്രവര്‍ത്തിച്ചു. ബാലു കിരിയത്തിന്റെ സംവിധാനസഹായി ആയി സിനിമാ ജീവിതം ആരംഭിച്ച ജോസ് തോമസ്, സിബി മലയില്‍ അടക്കമുള്ള സംവിധായകര്‍ക്കൊപ്പവും നിരവധി ചിത്രങ്ങളുടെ ഭാഗമായി.
ഇപ്പോഴിതാ കമലദളം എന്ന ചിത്രത്തിലെ ഒരു ലൊക്കേഷന്‍ അനുഭവം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് ജോസ് തോമസ്. ആന്ണറി പെരുമ്പാവൂരും മോഹന്‍ലാലും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചാണ് വീഡിയോ.
സിനിമാവൃത്തങ്ങളിലെ ചില അസൂയാലുക്കള്‍ പറയാറുണ്ട്, മോഹന്‍ലാലിന്റെ ഡ്രൈവറായി വന്ന ആന്റണി ഇന്ന് ശതകോടീശ്വരനാണെന്ന്. കമലദളം എന്ന സിനിമയിലെ ഒരു അനുഭവം പറയാം. ഞാന്‍ ആ ചിത്രത്തിന്റെ സഹസംവിധായകനാണ്. ചിത്രത്തില്‍ ഏതെങ്കിലുമൊരു സീനില്‍ അഭനയിക്കണമെന്ന് ആന്റണിക്ക് വലിയ ആഗ്രഹം. എന്നോടത് പറയുകയും ചെയ്തു. പക്ഷേ സീന്‍ അറിഞ്ഞപ്പോള്‍ ആന്റണി മടിച്ചു. കാരണം അതില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് വിളിക്കണം. ലാല്‍ സാറിന്റെ മുഖത്ത് നോക്കി അങ്ങനെ വിളിക്കാന്‍ തനിക്കാവില്ലെന്ന് ആന്റണി പറഞ്ഞു. മോഹന്‍ലാലിനെ സുഖിപ്പിക്കാനായിരിക്കാം എന്നാണ് ഞാന്‍ അന്ന് വിചാരിച്ചത്. ഒടുവില്‍ സിബി സാറുമായി ആലോചിച്ച് വേണ്ടത് ചെയ്തു. പക്ഷേ പിന്നീട് എനിക്ക് മനസിലായി മോഹന്‍ലാലിന് മുന്നില്‍ അന്ന് എങ്ങനെയായിരുന്നോ അതുപോല തന്നെയാണ് ഇന്നും ആന്റണി. അങ്ങനെയുള്ള ആന്റണി പെരുമ്പാവൂര്‍ ശതകോടീശവരനായി മാറിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ മലയാളികളുടെ മോഹന്‍ലാലിന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.
മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി. ഇങ്ങനെ പ്രതിഭ വളര്‍ന്നപ്പോഴും ആന്റണി പെരുമ്പാവൂറിനെ ലാല്‍ മാറ്റിയില്ല. അത്രയ്ക്ക് വിശ്വസ്ഥനാണ് ആന്റണി പെരുമ്പാവൂര്‍.
സമകാലിക കേരളത്തിലെ സംഭവങ്ങളോടും മോഹന്‍ലാല്‍ പ്രതികരിച്ചിട്ടുണ്ട്. വിസ്മയയുടെ കൊലപാതകത്തിന് പിന്നാലെ സ്ത്രീധനം കേരളത്തിലെ ചൂടുപിടിച്ച ചര്‍ച്ചയാകുമ്പോള്‍ സ്ത്രീധനത്തിനെതിരെ പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. റിലീസിനായി കാത്തിരിക്കുന്ന നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന തന്റെ ചിത്രത്തിലെ രംഗം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് താരം സ്ത്രീധനത്തിനെതിരെ സംസാരിച്ചിരിക്കുന്നത്.
വിവാഹം ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന പെണ്ണിനെ മരണത്തിലേക്ക് തള്ളിവിടുന്ന കാഴ്ച നിറഞ്ഞ കേരളത്തില്‍ സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത വീഡിയോ വലിയ സന്ദേശമാണ് നല്‍കുന്നത്. 'സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ' എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
മക്കളേ നിങ്ങള്‍ വിഷമിക്കേണ്ട കേട്ടാ, നിങ്ങളുടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണന്‍ ഉണ്ട്. കല്യാണമല്ല പെണ്‍കുട്ടികള്‍ക്ക് ഒരേയൊരു ലക്ഷ്യം, സ്വയംപര്യാപ്തതയാണ്. അതാണ് പൊളിറ്റിക്കലി കറക്റ്റ്' എന്നാണ് വീഡിയോയിലെ പ്രസക്തമായ സംഭാഷണം.
https://www.facebook.com/Malayalivartha























