രേഷ്മയുടെ രഹസ്യ കാമുകൻ മറനീക്കി ഒടുവിൽ പുറത്തേക്ക്... ഫെയ്സ്ബുക് സുഹൃത്തിനെക്കുറിച്ചു സൂചന ലഭിച്ചതായി അന്വേഷണ സംഘം; സഹായകമായത് ആ മൊബൈൽ ഫോൺ, രക്ഷപ്പെടാനുള്ള അവസാന വഴിയും തകർന്നു : അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്

രേഷ്മയുടെ രഹസ്യ കാമുകൻ മറനീക്കി പുറത്തേക്ക്... അന്വേഷണത്തിൽ നിർണായക വഴിത്തിരിവുമായി പോലീസ്.... പ്രസവിച്ചയുടന്‍ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയുടെ ഫെയ്സ്ബുക് സുഹൃത്തിനെക്കുറിച്ചു സൂചന ലഭിച്ചതായി വിവരങ്ങൾ. അന്വേഷണത്തില്‍ ഏതാനും ദിവസത്തിനുള്ളില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുമെന്ന് അറിയിച്ചു.
രേഷ്മ അറസ്റ്റിലായ ദിവസം തന്നെ മാതാപിതാക്കളുടെയും രേഷ്മയുടെയും ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു സൈബര്‍ സെല്ലിനു കൈമാറിയിരുന്നു. അന്വേഷണത്തിനു സഹായകമായ ചില വിവരങ്ങള്‍ ഇതില്‍ നിന്നു കണ്ടെത്തിയെന്നാണു ലഭിക്കുന്ന സൂചനകൾ.
പോലീസ് പിടിയിലായ രേഷ്മ കോവിഡ് പോസിറ്റീവായി അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. പോസിറ്റീവായി 17 ദിവസത്തിനു ശേഷമേ ചോദ്യം ചെയ്യാനാകൂ. ഇതിന് ഇനിയും 10 ദിവസം കൂടി കഴിയണം. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിലെ വില്ലനായ രഹസ്യ കാമുകനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം മുന്നോട്ട് നീങ്ങുമ്പോഴാണ്, മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ച കല്ലുവാതുക്കല്‍ മേവനക്കോണം, തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ആര്യ, രേഷ്മ ഭവനില്‍ രാധാകൃഷ്ണപിള്ളയുടെ മകള്‍ ഗ്രീഷ്മ എന്നിവരെ കാണാതായതും അടുത്ത ദിവസം ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നതും.
ആര്യയും ഗ്രീഷ്മയും വെള്ളത്തില്‍ മുങ്ങി മരിച്ചെന്നാണു പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. ഗ്രീഷ്മയുടെ പിതാവ് ഗൾഫിൽ നിന്ന് ഇന്നലെയാണ് നാട്ടിലെത്തിയത്. നാടിനെ നടുക്കിയ മരണവിവരം അമ്മയും സഹോദരിയും അറിഞ്ഞത് മൂന്നു ദിവസത്തിനുശേഷമാണ്. ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ മൃതദേഹം സംസ്‌കരിച്ചു.
വിദേശത്തായിരുന്ന പിതാവ് രാധാകൃഷ്ണന്‍ നാട്ടിലെത്തുന്നതിന് വേണ്ടിയാണ് സംസ്‌കാരം നീട്ടിവെച്ചത്. രാധാകൃഷ്ണന്‍ എത്തിയശേഷമാണ് ഗ്രീഷ്മയുടെ മരണവിവരം അമ്മയെയും സഹോദരിയെയും അറിയിച്ചത്. ഗ്രീഷ്മയോടൊപ്പം മരിച്ച ആര്യയുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിച്ചിരുന്നു.
രേഷ്മയുടെ പാസ്‌വേര്‍ഡ് അറിയാമായിരുന്ന ആര്യയും ഗ്രീഷ്മയും ചേര്‍ന്ന് തമാശക്കായി രേഷ്മയുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് ചിലര്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നതായി ആര്യയുടെ ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യത്തില്‍ അയാള്‍ ആര്യയെയും ഗ്രീഷ്മയെയും നേരത്തേ വഴക്കുപറയുകയും ചെയ്തിരുന്നു. ഇവര്‍ അയച്ച സന്ദേശങ്ങള്‍ ലഭിച്ച ഒരാളുടെ ഭാര്യ രേഷ്മയുമായി വഴക്കുണ്ടാകുകയും ചെയ്തിരുന്നതായി സൂചനയുണ്ട്. ഇക്കാര്യങ്ങളില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. ആര്യയുടെയും രേഷ്മയുടെയും ഭര്‍ത്താക്കന്മാരില്‍നിന്ന് വിശദമായ മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
കല്ലുവാതുക്കല്‍ നിന്നും ജനുവരി 5നാണ് ചോരക്കുഞ്ഞിനെ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. സാഹചര്യത്തെളിവുകള്‍ ഒന്നും ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ അന്വേഷണത്തില്‍ കഴിഞ്ഞ 22നാണ് കല്ലുവാതുക്കല്‍ ഊഴായ്ക്കോട്, പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ രേഷ്മ അറസ്റ്റിലാകുന്നത്. ഫെയ്സ്ബുക്കിലൂടെ മാത്രം പരിചയമുള്ള കാമുകനൊപ്പം പോകാന്‍ കുഞ്ഞിനെ ഉപേക്ഷിച്ചെന്നാണു രേഷ്മ നൽകിയിരിക്കുന്ന മൊഴി.
https://www.facebook.com/Malayalivartha























